പൊതുസ്ഥലത്ത് മദ്യപാനം; തടഞ്ഞ പോലീസുകാരനെ തല്ലിച്ചതച്ചു, വീഡിയോ
ചെന്നൈ: പൊതുസ്ഥലത്ത് മദ്യപിക്കുകയും പ്രശ്‌നമുണ്ടാക്കുകയും ചെയ്തവരെ തടഞ്ഞ പോലീസുകാരന് മര്‍ദ്ദനം. മദ്യപര്‍ ചേര്‍ന്ന് പോലീസുകാരനെ മര്‍ദ്ദിക്കുകയായിരുന്നു. ലാത്തി പിടിച്ചുവാങ്ങി മര്‍ദ്ദിക്കാനും ശ്രമം നടന്നെങ്കിലും പോലീസുകാരന്‍ ലാത്തി വിട്ടുകൊടുത്തില്ല. ചെന്നൈ കോടമ്പാക്കത്താണ് സംഭവം. നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ജൂണ്‍ 13ന് രാത്രിയാണ് സംഭവം. പോലീസുകാരനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ദൃക്‌സാക്ഷി മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ വൈറലായതോടെയാണ് നാല് പേരെ അറസ്റ്റ് ചെയ്തത്. മൊബൈലില്‍ പകര്‍ത്തുന്ന വ്യക്തിയെയും മദ്യപര്‍ കൈയ്യേറ്റം ചെയ്തു. അറസ്റ്റ് ചെയ്ത നാല് പേരെയും കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പോണ്ടി ബസാര്‍ പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍ കാര്‍ത്തികേയനാണ് ആക്രമണത്തിന് ഇരയായത്.
കാര്‍ പാര്‍ക്ക് ചെയ്ത് മദ്യപിക്കുന്നവരെയാണ് കാര്‍ത്തികേയന്‍ ആദ്യം കണ്ടത്. ഇവിടെ മദ്യപിക്കരുത്, വേഗം പോകണം എന്ന് കാര്‍ത്തികേയന്‍ ആവശ്യപ്പെട്ടു. തങ്ങള്‍ അഭിഭാഷകരാണെന്ന് പറഞ്ഞ മദ്യപര്‍ പോലീസുകാരനെ ആക്രമിക്കാന്‍ തുടങ്ങി. കാര്‍ത്തികേയന്‍ ഉടന്‍ പോലീസ് സ്‌റ്റേഷനില്‍ വിളിച്ച് അറിയിക്കുകയായിരുന്നു.
അതുവഴി വന്ന വാഹനങ്ങളിലുള്ളവര്‍ പോലീസുകാരനെ രക്ഷിക്കാന്‍ ശ്രമിച്ചു. വാഹനങ്ങളുടെ നീണ്ട നിരയായി. കൂടുതല്‍ പേര്‍ പോലീസുകാരന്റെ സഹായത്തിന് എത്തിയതോടെ അക്രമികള്‍ സ്ഥലംവിടുകയായിരുന്നു. ഏഴുകിണര്‍ സ്വദേശികളായ സുലൈമാന്‍, മുഹമ്മദ് റിസ്‌വാന്‍, പാവക്കരയിലെ മുഹമ്മദ് അലി, റോയാപുരത്തെ അഫ്‌സര്‍ ഹുസൈന്‍ എന്നിവരെയാണ് കേസില്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്.
4 held for attacking police constable at T Nagar in Chennai. pic.twitter.com/KgYj8lC43T
— Mahalingam Ponnusamy (@mahajournalist) 21 June 2019












Click it and Unblock the Notifications