കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരീക്ഷ തോറ്റതില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി പുനര്‍മൂല്യനിര്‍ണയത്തില്‍ ഒന്നാമന്‍!!

  • By Sruthi K M
Google Oneindia Malayalam News

ശ്രീനഗര്‍: എഞ്ചിനീയറിംഗ് പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് നാല് മാസങ്ങള്‍ക്കുമുന്‍പ് ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി പുനര്‍മൂല്യനിര്‍ണയത്തില്‍ പാസ്സ്. സംഭവം നടന്നത് ശ്രീനഗറിലാണ്. 17 വയസ്സുകാരനായ അഡ്‌നാന്‍ ഹിലാല്‍ പരീക്ഷയില്‍ തന്റെ ഇഷ്ട വിഷയത്തില്‍ തോറ്റതിന്റെ വിഷമത്തിലാണ് ആത്മഹത്യ ചെയ്തത്.

പുനര്‍മൂല്യനിര്‍ണയ ഫലത്തിനു പോലും കാത്തുനില്‍ക്കാതെയാണ് അഡ്‌നാല്‍ മരണത്തിനു കീഴടങ്ങിയത്. ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്നു അഡ്‌നാന്‍. ഇഷ്ട വിഷയമായ ഫിസിക്‌സിലാണ് അഡ്‌നാന്‍ തോറ്റതായി കണ്ടത്. ഈ വിഷയത്തില്‍ തോല്‍ക്കുമെന്ന് അഡ്‌നാന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.

suicide

അഡ്‌നാന്‍ മരിച്ചെങ്കിലും മാതാപിതാക്കള്‍ മകന്‍ തോറ്റ വിഷയം പുനര്‍മൂല്യനിര്‍ണയത്തിനായി അപേക്ഷിക്കുകയായിരുന്നു. ഒടുവില്‍ ഫലം വന്നപ്പോള്‍ അഡ്‌നാന്‍ പാസ്സായതായിട്ടാണ് കണ്ടത്. അതും ക്ലാസിലെ തന്നെ ഏറ്റവും നല്ല മാര്‍ക്ക് അഡ്‌നാനായിരുന്നു. 20 മാര്‍ക്കിന്റെ വ്യത്യാസമാണ് ഉണ്ടായിരുന്നത്.

അധികൃതരുടെ അനാസ്ഥ മൂലമാണ് തങ്ങളുടെ മകനെ നഷ്ടപ്പെട്ടതെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു. ഇത്തരം പിഴവുകള്‍ സാധാരണമാണെന്ന് അധികൃതര്‍ പറയുന്നു. നദിയിലേക്ക് ചാടിയാണ് അഡ്‌നാന്‍ ആത്മഹത്യ ചെയ്തത്.

English summary
Distraught after being declared failed in his favourite subject, a 17-year-old electronics engineering student had committed suicide in Jammu and Kashmir but four months on a re-evaluation has found that he not only passed the subject but topped his class.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X