Get Updates
Get notified of breaking news, exclusive insights, and must-see stories!

മുടി മുറിക്കുന്ന പ്രേതം വീണ്ടും!!12 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 4 പുതിയ കേസുകള്‍!!

ഭീതി വിട്ടൊഴിയുന്നില്ല

ദില്ലി: ദില്ലിയില്‍ പെണ്‍കുട്ടിയുടെ മുടി മുറിച്ചത് സഹോദരന്‍മാരാണെന്ന് പോലീസ് കണ്ടെത്തിയതിനു പിന്നാലെ കഴിഞ്ഞ 12 മണിക്കൂറിനിടെ ദില്ലിയില്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് സമാനമായ 4 കേസുകള്‍. ഇതില്‍ രണ്ടു പേര്‍ പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഉറങ്ങിയെഴുന്നേറ്റപ്പോള്‍ മൂന്നിഞ്ച് നീളത്തില്‍ മുടി നഷ്ടപ്പെട്ടതായി പരാതി നല്‍കിയ സ്ത്രീകളിലൊരാള്‍ പോലീസിനെ അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനു പിന്നില്‍ യുക്തപരമായ ഒരു ന്യായീകരണം നല്‍കാന്‍ ഇപ്പോള്‍ കഴിയില്ലെന്നും പോലീസ് പറയുന്നു.

 xdgueza7umaek9xu-03-1501780152-jpg-pagespeed-ic-ky23xp5hj9-05-1501915469.jpg -Properties

ദില്ലിയില്‍ ഉറങ്ങിക്കിടന്ന 14 കാരിയുടെ മുടി മുറിച്ചത് സഹോദരന്‍മാരാണെന്നാണ് പോലീസ് കണ്ടെത്തിയത്. ഇതോടെ ദില്ലിയില്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യ കേസിന്റെ ചുരുളഴിയുകയും ചെയ്തു. സംഭവത്തിനു പിന്നില്‍ അസ്വാഭാവികത ഒന്നും ഇല്ലെന്നാണ് പോലീസ് പറയുന്നത്. പ്രേതത്തിന്റെ പേരും പറഞ്ഞ് ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തരുതെന്നും പോലീസ് അറിയിച്ചു.

എന്നാല്‍ ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെ മുടി പിറ്റേന്ന് ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ മുറിക്കപ്പെട്ട രീതിയില്‍ കാണപ്പെടുന്ന അസാധാരണ സംഭവം ഇന്ത്യയിലെ മറ്റു സ്ഥലങ്ങളില്‍ ദുരൂഹതയായിത്തന്നെ തുടരുകയാണ്. ദില്ലിയിലെ സംഭവത്തിനു പിന്നിലെ കാരണം വെളിപ്പെട്ടെങ്കിലും മറ്റു കേസുകളില്‍ ഇതു വരെ അന്വേഷണത്തെ സഹായിക്കുന്ന യാതൊരു തുമ്പും ലഭിച്ചിട്ടില്ല. ഇത് ജനങ്ങളെ കൂടുതല്‍ പരിഭ്രാന്തരാക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+