കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേസുകൾ കെട്ടിക്കിടക്കുന്നു; സുപ്രീം കോടതിയിൽ നാല് പുതിയ ജഡ്ജിമാർ കൂടി,കൊളീജിയം ശുപാർശ അംഗീകരിച്ചു

Google Oneindia Malayalam News

ദില്ലി: സുപ്രീം കോടതിയിൽ നാല് പുതിയ ജഡ്ജിമാരെക്കൂടി നിയമിച്ചു. ഇതോടെ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 34 ആയി. അടുത്തിടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 31ൽ നിന്നും 34 ആയി ഉയർത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. കേസുകൾ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലായിരുന്നു തീരുമാനം.

അപകടകാരിയായ ഡിഎ1 ഛിന്നഗ്രഹം.... 60 വര്‍ഷത്തിനുള്ളില്‍ അത് സംഭവിക്കും, മുന്നറിയിപ്പ് ഇങ്ങനെഅപകടകാരിയായ ഡിഎ1 ഛിന്നഗ്രഹം.... 60 വര്‍ഷത്തിനുള്ളില്‍ അത് സംഭവിക്കും, മുന്നറിയിപ്പ് ഇങ്ങനെ

ജസ്റ്റിസ് കൃഷ്ണ മുരാരി, ജസ്റ്റിസ് എസ് ആർ ഭട്ട്, ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം, ജസ്റ്റിസ് ഴഷികേശ് റോയ് എന്നിവരെയാണ് സുപ്രീം കോടതി ജഡ്ജിമാരായി ഉയർത്തി നിയമമന്ത്രാലയം വിജ്ഞാപനം ഇറക്കിയത്. സെപ്റ്റംബർ 23ാം തീയതി ഇവർ ചുമതലയേൽക്കുമെന്നാണ് സൂചന.

sc

സുപ്രീംകോർട്ട് കൊളീജിയം കഴിഞ്ഞമാസം ഇവരുടെ പേരുകൾ കേന്ദ്രസർക്കാരിന് ശുപാർശ ചെയ്തിരുന്നു. ഹിമാചൽ പ്രദേശ് ചീഫ് ജസ്റ്റിസായിരുന്നു ജസ്റ്റിസ് വി വി രാമസുബ്രഹ്മണ്യം. ഛണ്ഡിഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു ജസ്റ്റിസ് കൃഷ്ണ മുരാരി. ഋഷികേശ് റോയ് കേരളാ ഹൈക്കോടതിയിലേയും രവീന്ദ്ര ഭട്ട് രാജസ്ഥാൻ ഹൈക്കോടതിയിലേയും ചീഫ് ജസ്റ്റിസുമാരായിരുന്നു.

സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം കൂട്ടണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഏകദേശം 59,331 കേസുകൾ സുപ്രീംകോടതിയിൽ വിധികാത്ത് കിടപ്പുണ്ടെന്നാണ് കണക്കുകൾ. 2009ലാണ് ഇതിന് മുമ്പ് ജഡ്ജിമാരുടെ എണ്ണം വർദ്ധിപ്പിച്ചത്. അന്ന് 25ൽ നിന്നും 30 ആക്കി ഉയർത്തുകയായിരുന്നു.

English summary
Four new judges are appointed to the supreme court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X