കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രത്തിന്റെ എതിർപ്പ് കൊളീജിയം തള്ളി; നാലുപേരെ സുപ്രീം കോടതി ജഡ്ജിമാരായി ഉയര്‍ത്തി

Google Oneindia Malayalam News

ദില്ലി: നാലുപേരെ സുപ്രീം കോടതി ജഡ്ജിമാരായി ഉയര്‍ത്തി. കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്ത രണ്ട് ഹൈക്കോടതി ജഡ്ജിമാരുള്‍പ്പെടെയുള്ളവരെയാണ് സുപ്രീം കോടതി ജഡ്ജിമാരായി ഉയർത്തിയിരിക്കുന്നത്. കേന്ദ്രത്തിന്റെ ആവശ്യം പരിഗണിക്കാതെ രണ്ടുപേരെയും വീണ്ടും കൊളീജിയം ശുപാര്‍ശ ചെയ്യുകയായിരുന്നു.

<strong>അംബാനിക്ക് പിന്നാലെ അദാനി ഗ്രൂപ്പും, കേസുകൾ പിൻവലിക്കുന്നു, 'ദി വയറി'നെതിരായ കേസുകൾ പിൻവലിക്കും!!</strong>അംബാനിക്ക് പിന്നാലെ അദാനി ഗ്രൂപ്പും, കേസുകൾ പിൻവലിക്കുന്നു, 'ദി വയറി'നെതിരായ കേസുകൾ പിൻവലിക്കും!!

ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, എ.എസ്. ബൊപ്പണ്ണ, ബി.ആര്‍. ഗവി, സൂര്യകാന്ത് എന്നിവരെയാണ് സുപ്രീം കോടതി ജഡ്ജിമാരായി ഉയര്‍ത്തിയത്. അനിരുദ്ധ ബോസിന്റെയും എ.എസ് ബൊപ്പണ്ണയുടെയും പേരുകള്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതി കൊളീജിയത്തിന് തിരിച്ചയച്ചിരുന്നു. ഇത് വകവെക്കാതെയാണ് ഇവരെ സുപ്രീംകോടതി ജഡ്ജിമാരായി ഉയർത്തിയത്.

Supreme Court

പ്രാദേശിക പ്രാതിനിധ്യവും സീനിയോരിറ്റി പ്രശ്‌നവുമായിരുന്നു കേന്ദ്ര ചൂണ്ടിക്കാട്ടിയിരുന്നത്. കൊളീജിയം ശുപാര്‍ശ അംഗീകരിച്ച കേന്ദ്രം പേരുകള്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടു. രാഷ്ട്രപതി വ്യാഴാഴ്ച വിജ്ഞാപനെ ഇറക്കുമെന്നാണ് സൂചന. ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായാണ് പ്രവര്‍ത്തിക്കുന്നത്. ജസ്റ്റിസ് അനിരുദ്ധ ബോസ് നിലവില്‍ ജാര്‍ഘണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും പ്രവർത്തിക്കുന്നു. ജസ്റ്റിസ് ബി.ആര്‍. ഗാവി ബോംബെ ഹൈക്കോടതിയിലും ജസ്റ്റിസ് സൂര്യകാന്ത് ഹിമാചല്‍ പ്രദേശ് ഹൈക്കോടതിയിലും ജഡ്ജിമാരാണ്.
English summary
Four new judges are likely to be sworn in as Supreme Court justices soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X