കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെ പിന്തുണ ബിജെപിയ്ക്ക്;എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ടു,അടിപതറി കോണ്‍ഗ്രസ്

Google Oneindia Malayalam News

ഇംഫാല്‍: മണിപ്പൂരില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കവുമായി മുന്നോട്ടുപോകുന്നതിനിടെ പിന്തുണ പ്രഖ്യാപിച്ച് നാഗ പീപ്പിള്‍സ് ഫ്രണ്ട് എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ടു. നാല് എംഎല്‍എമാരാണ് ബിജെപിയ്ക്കുള്ള പിന്തുണ ഗവര്‍ണറെ കണ്ട് അറിയിച്ചത്. എന്‍ഡിഎയുടെ ഭാഗമായിരുന്ന നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി നേരത്തെ ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെ നീക്കം. 60 അംഗ നിയമസഭയില്‍ 32 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ബിജെപി നേരത്തെ തന്നെ അവകാശപ്പെട്ടിരുന്നു.


ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച എന്‍പിഎഫ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തണമെന്ന് ഗവര്‍ണര്‍ നജ്മ ഹെപ്തുള്ള ആവശ്യപ്പെട്ടതായി രാജ്ഭവന്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഇതിനെ തുടര്‍ന്നാണ് എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ട് പിന്തുണ പ്രഖ്യാപിച്ചതെന്നും സൂചനയുണ്ട്.

bjp-09

21 ബിജെപി എംഎല്‍എമാര്‍ക്ക് പുറമേ നാല് നാഗാ പീപ്പിള്‍സ് ഫ്രണ്ട് എംഎല്‍എമാരും, ഓരോ എല്‍ജെപി, തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ,് എംഎല്‍എമാരും പിന്തുണ പ്രഖ്യാപിച്ചതായി ബിജെപി നേരത്തെ തന്നെ അവകാശപ്പെട്ടിരുന്നു. ബിജെപിയ്ക്ക് 32 എംഎല്‍എമാരുടെ ഭൂരിപക്ഷം ലഭിച്ചതോടെ 28 സീറ്റ് നേടി ജയിച്ച ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിന്റെ അധികാരമോഹങ്ങള്‍ക്ക് 15 വര്‍ഷത്തിന് ശേഷം മങ്ങലേല്‍ക്കുകയായിരുന്നു.

English summary
Four Naga People's Front (NPF) MLAs today met Manipur Governor Najma Heptulla and extended their support to the BJP for formation of the new government in the state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X