ഉംപുൻ, ഗതി, നിസർഗ, ബുറേവി.. 2020 ൽ ഇന്ത്യൻ തീരത്ത് ആഞ്ഞടിച്ച അതിതീവ്ര ചുഴലിക്കാറ്റുകൾ
ദില്ലി; ഇന്ത്യന്‍ തീരത്ത് ഈ വര്‍ഷം രൂപ്പെട്ട അഞ്ചിൽ നാല് ചുഴലിക്കാറ്റുകളും അതതീവ്രത കൂടിയ ചുഴലിക്കാറ്റുകളുടെ പട്ടികയിൽ പെടുന്നവയെന്ന്. മെയില്‍ രൂപപ്പെട്ട ഉംപുന്‍ ഒഡീഷ തീരത്ത് കനത്ത നാശം വിതച്ചാണ് അടങ്ങിയത്. നിസര്‍ഗ, ഗതി, നിവാര്‍,ബുറേവി എന്നിവയാണ് ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലുമായി ഈവര്‍ഷം രൂപമെടുത്ത മറ്റ്ചുഴലിക്കാറ്റുകൾ.

1990 മുതൽ രാജ്യത്തിന്റെ കിഴക്ക്, പടിഞ്ഞാറൻ തീരങ്ങളിൽ (ബംഗാൾ ഉൾക്കടൽ, അറേബ്യൻ കടൽ) കടലിൽ ഓരോ വർഷവും ചുഴലിക്കാറ്റുകൾ രൂപം കൊള്ളാറുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഡയറക്ടർ ജനറൽ മൃതുഞ്ജയ് മോഹൻപത്ര പറഞ്ഞു.ചുഴലികാറ്റുകൾ രൂപം കൊള്ളുകയെന്നത് സാധാരണ സംഭവം മാത്രമാണെന്നും അദ്ദേഹം പറയുന്നു.
2020ന്റെ തുടക്കത്തില്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ ചുഴലിക്കാറ്റായിരുന്നു ഉംപുൻ.1999 രൂപപ്പെട്ട ' ഒഡിഷ സൂപ്പർ സൈക്ലോണിനു' ശേഷം ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ആദ്യ സൂപ്പർ സൈക്ലോൺ ആയിരുന്നു ഉംപുൻ. കൂടാതെ ഇന്ത്യൻ മഹാസമുദ്രത്തിൽ (അറബിക്കടൽ +ബംഗാൾ ഉൾക്കടൽ ) രൂപപ്പെടുന്ന പത്താമത്തെ സൂപ്പർ സൈക്ലോൺ കൂടിയായിരുന്ു ഇത്.പശ്ചിമ ബംഗാള്‍, ഒഡിഷ, മറ്റ് കിഴക്കന്‍ സംസ്ഥാനങ്ങള്‍ അയല്‍രാജ്യമായ ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ കനത്ത നാശനഷ്ടം വിതച്ച ചുഴലികാറ്റിൽ 100 കണക്കിന് ജീവനുകളാണ് നഷ്ടമായത്.
ഉംപുന് പിന്നാലെ രണ്ടാഴ്ചയ്ക്ക് ശേഷമാണ് നിസർഗ ചുഴലിക്കാറ്റ് വീശിയടിച്ചത്. മഹാരാഷ്ട്രയിലാണ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ നാശനഷ്ടം വിതച്ചത്. തൊട്ട് പിന്നാലെ അറബികടലിൽ രൂപം കൊണ്ട ഗതി ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി. കേരള തീരത്ത് ഇത് കനത്ത മഴയ്ക്ക് കാരണമായെങ്കിലും വലിയ നാശം വിതയ്ക്കാതെ സോമാലിയൻ തീരത്തേക്ക് മാറി.
ഇക്കൂട്ടത്തിൽ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് നിവാർ ആയിരുന്നു. ആയിരുന്നു.
നിവാര്‍ ചുഴലിക്കാറ്റ് വന്നുപോയി ഒരാഴ്ച തികുയുമ്പോഴാണ് ബുറേവി എത്തിയത്.ബുറേവി തമിഴ്നാട് , ആന്ധ്രാ തീരത്ത് കനത്ത നാശനഷ്ടങ്ങളായിരുന്നു വിതച്ചത്.












Click it and Unblock the Notifications