ജാര്‍ഖണ്ഡില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു! കോൺഗ്രസിന് വൻ തിരിച്ചടി
റാഞ്ചി: ജാര്‍ഖണ്ഡില്‍ നാല് പ്രതിപക്ഷ എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ അടക്കമാണ് ബിജെപിയില്‍ ചേര്‍ന്നത്. സുഖ്ദിയോ ഭഗത്, മനോജ് യാദവ് എന്നിവരാണ് ബിജെപിയില്‍ എത്തിയ കോണ്‍ഗ്രസ് എംഎല്‍എമാര്‍. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച എംഎല്‍എ കുനാല്‍ സാരംഗി, സ്വതന്ത്ര എംഎല്‍എയായ ഭാനു പ്രതാപ് എന്നിവരും ബിജെപി അംഗത്വം സ്വീകരിച്ചു.
ഈ വര്‍ഷം അവസാനം ജാര്‍ഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രതിപക്ഷ എംഎല്‍എമാര്‍ ബിജെപി പാളയത്തിലെത്തിയിരിക്കുന്നത്. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ്, ബിജെപി നേതാക്കളായ നന്ദ കിഷോര്‍ യാദവ്, ജയന്ത് സിന്‍ഹ എന്നിവരുടെ സാന്നിധ്യത്തിലാണ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നത്.

കോണ്‍ഗ്രസ് എംഎല്‍എയായ മനോജ് യാദവ് ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാമേശ്വര്‍ ഒറോണ്‍ ആണ് തന്റെ തോല്‍വിക്ക് കാരണമെന്ന് മനോജ് യാദവ് ആരോപിച്ചിരുന്നു. നേരത്തെ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അജോയ് കുമാര്‍ പാര്‍ട്ടി വിട്ട് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു.
ജാര്‍ഖണ്ഡ് നിയമസഭയില്‍ 82 അംഗങ്ങളാണുളളത്. ഭരണകക്ഷിയായ ബിജെപിക്ക് 43 അംഗങ്ങളുണ്ട്. അതേസമയം കോണ്‍ഗ്രസിന് 9 എംഎല്‍എമാര്‍ മാത്രമാണുളളത്. രണ്ട് പേര് ബിജെപിയില്‍ ചേര്‍ന്നതോടെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം 7 ആയി ചുരുങ്ങി. ജെഎംഎമ്മിന് 19 എംഎല്‍എമാരുളളത് ഇപ്പോള്‍ 17 ആയി കുറഞ്ഞു. സ്വതന്ത്രന് ഒഴികെ ബിജെപിയില്‍ എത്തിയ എംഎല്‍എമാര്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കപ്പെട്ടേക്കാം.
-
പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച് പിജെ ജോസഫ്; തൊടുപുഴയിൽ മകൻ അപു -
ഗോഡ്ഫാദറില്ലാത്തത് അയോഗ്യതയാണോ? 'ഫാദറുണ്ട്; മത്സരിച്ചാൽ 15000 ഭൂരിപക്ഷത്തിൽ ജയിക്കും': എൽദോസ് കുന്നപ്പിള്ളി -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
അഞ്ച് കേരള വർഷങ്ങൾ; ചേർത്തുനിർത്തൽ തുടർഭരണത്തിലെത്തിച്ച 2021; വിശ്വാസവും വര്‍ഗീയതയും വിഷയമാകുന്ന 2026 -
"അദ്ദേഹം എനിക്ക് വരാനുള്ള പാലമല്ല"; രമേഷ് പിഷാരടിയുടെ സ്ഥാനാര്‍ത്ഥിത്വത്തിൽ ഷാഫി പറമ്പിൽ -
എല്ലാ മുന്നണികളിലും കലാപക്കൊടി; വിട്ടുവീഴ്ചയില്ലാതെ അസംതൃപ്തർ -
ബിഡിജെഎസ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്; തുഷാർ വെള്ളാപ്പള്ളി മത്സരത്തിനില്ല? -
‘പോൾ വിളി’ ഇങ്ങനെ- നയിക്കാൻ യുഡിഎഫ്, മറ്റാരുമില്ലെന്ന് എൽഡിഎഫ്, മാറ്റുമെന്ന് എൻഡിഎ -
ബീക്കൺ ലൈറ്റ് ഇട്ടാൽ വരെ തെരഞ്ഞെടുപ്പ് കമ്മീഷൻ വടിയെടുക്കും; അറിയാം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം -
ബംഗാളിൽ 'സുവേന്ദു vs മമത'; ബിജെപിയുടെ ആദ്യ പട്ടികയിൽ തീപാറും പോരാട്ടം! -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം












Click it and Unblock the Notifications