ആത്മഹത്യ ചെയ്ത യുവതിയെ രക്ഷിക്കാന്‍ ശ്രമിച്ച ഒരു കുടുംബത്തിലെ 4 പേര്‍ പൊള്ളലേറ്റ് മരിച്ചു
കൃഷ്ണഗിരി: യുവതിയുടെ ആത്മഹത്യ ശ്രമം ഒരു കുടുംബത്തിലെ 4 പേരുടെ ജീവനെടുത്തു. തീ കൊള്ളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് യുവതിയുടെ വീട്ടിലെ നാല് പേര്‍ മരിച്ചത്. തമിഴ്‌നാട്ടിലെ നാഥിയ ജില്ലയിലെ ഡിഗ്‌നഗറില്‍ ചൊവ്വാഴ്ച്ചയാണ് സംഭവം നടന്നത്.
രാകി ഘോഷ്(28) എന്ന യുവതിയാണ് കുടുംബപ്രശ്‌നങ്ങളുടെ പേരില്‍ മണ്ണെണയൊഴിച്ച് ആത്മഹത്യ ചെയ്തത്. വേദന സഹിക്കാതെ വന്നപ്പോള്‍ റൂമില്‍ നിന്നും ഇറങ്ങിയോടി സഹായത്തിന് അഭ്യര്‍ത്ഥിക്കുകയായിരുന്നു. യുവതിയുടെ ശരീരത്തില്‍ നിന്നും തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് കുടുംബാംഗങ്ങള്‍ക്ക് പൊള്ളലേറ്റത്.

രാഗിയുടെ അമ്മ മുക്തി ഘോഷ്(60), സഹോദരന്റെ ഭാര്യ റാണു ഘോഷ്(42). ഭര്‍ത്താവ് നന്ദ ഘോഷ്(38), മൂത്ത സഹോദരന്‍ എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. ഗുരുതരാവസ്ഥയില്‍ പൊള്ളലേറ്റ ഇവരെ അടുത്തുള്ള ശക്തിനഗര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വെച്ചാണ് മരണം സംഭിച്ചത്. യുവതി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
മൂന്നര വര്‍ഷം മുന്‍പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. രണ്ടര വയസ്സായ കുട്ടിയുണ്ട്. കഴിഞ്ഞ ആറുമാസമായി കുഞ്ഞിന് അസുഖമായതിനാല്‍ സ്ഥിരമായി ആശുപത്രിയില്‍ പോകാറുണ്ടെന്ന് അയ്യല്‍ക്കാര്‍ പറയുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടായിരുന്നു ഇവര്‍ക്ക്. ഭര്‍ത്താവുമായി വഴക്കിലായ യുവതി സ്വന്തം വീട്ടിലേക്ക് തിങ്കളാഴ്ചയാണ് എത്തിയത്. പ്രശ്‌നം പരിഹരിക്കുന്നതിനായി ഭര്‍ത്താവും അമ്മയും വീട്ടിലേക്ക് എത്തിയ ദിവസമായിരുന്നു യുവതി ആത്മഹത്യ ചെയ്തത്.












Click it and Unblock the Notifications