പള്ളിപ്പെരുന്നാളിനുള്ള അലങ്കാര പണിക്കിടെ ഗോവണി വൈദ്യുതി കമ്പിയില്‍ തട്ടി; നാലുപേര്‍ക്ക് ദാരുണാന്ത്യം
കന്യാകുമാരി: പള്ളിപ്പെരുന്നാളിനുള്ള ഒരുക്കത്തിനിടെ നാലുപേര്‍ ഷോക്കേറ്റ് മരിച്ചു. കന്യാകുമാരി ജില്ലയിലെ തീരദേശ ഗ്രാമമായ എനയം പുത്തന്‍തുറൈയിലാണ് സംഭവം. എനയം പുത്തന്‍തുറൈയിലെ സെന്റ് ആന്റണീസ് പള്ളിയില്‍ ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ നാല് പേര്‍ക്ക് വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം 6:15 ഓടെയാണ് സംഭവം നടന്നത്.
എനയം പുത്തന്‍തുറൈയിലെ ടി. വിജയന്‍ (52), വി. ജസ്റ്റസ് (35), ബി. ഷോബന്‍ (45), മൈക്കല്‍ ഫിന്റോ (40) എന്നിവരാണ് കൊല്ലപ്പെട്ടത്. ഉത്സവത്തിന്റെ ഭാഗമായി ഒരു ആചാരപരമായ ഘോഷയാത്ര നടക്കേണ്ട പാതയില്‍ നിന്ന് ഇരുമ്പ് ഗോവണി നീക്കം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. ഗോവണി നീക്കുന്നതിനിടെ വൈദ്യുതകമ്പിയില്‍ സ്പര്‍ശിച്ചതിനെത്തുടര്‍ന്ന് നാല് പേര്‍ക്ക് ഷോക്കേല്‍ക്കുകയായിരുന്നു.

നാല് പേരെയും ആദ്യം കുളിത്തുറൈ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടത്തിനായി ആസാരിപള്ളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകട വിവരമറിഞ്ഞ് ജില്ലാ കളക്ടര്‍ ആര്‍. അലഗുമീനയും പൊലീസ് സൂപ്രണ്ട് ആര്‍. സ്റ്റാലിനും സ്ഥലം സന്ദര്‍ശിച്ചു. കന്യാകുമാരി ലോക്‌സഭാംഗം വിജയ് വസന്ത് ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. പുതുക്കട പൊലീസ് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications