Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചാബില്‍ നാല് പേരെ വെടിവച്ചു കൊലപ്പെടുത്തി; അരുംകൊല ഭൂമിതര്‍ക്കത്തിന്റെ പേരില്‍

അമൃത്സര്‍: പഞ്ചാബില്‍ ഭൂമി തര്‍ക്കത്തിന്റെ പേരില്‍ നാല് പേരെ വെടിവച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഗുരുദാസ്പൂര്‍ ജില്ലയിലെ കഹ്നുവന്‍ സബ് ഡിവിഷനിലെ ഫുല്‍റ ഗ്രാമത്തില്‍ ഒരു വനിതാ സര്‍പഞ്ചിന്റെ ഭര്‍ത്താവ് ഉള്‍പ്പെടെ നാല് പേര്‍ക്കാണ് വെടിയേറ്റതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പഞ്ചായത്ത് അംഗവും വനിതാ സര്‍പഞ്ചിന്റെ ഭര്‍ത്താവുമായ സുഖ്രാജ് സിംഗ് (35), കര്‍ഷകത്തൊഴിലാളിയായ നിഷാന്‍ സിംഗ് (33), പഞ്ചായത്ത് മെമ്പറായ ജെയ്മാല്‍ സിംഗ് ( 45) എന്നിവരാണ് മരിച്ചത്. ഇവരെ കൂടാതെ മറ്റൊരാളും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

police

ഹോഷിയാര്‍പൂര്‍ ജില്ലയിലെ ദസൂയയില്‍ നിന്ന് ആയുധധാരികളായ ഒരു സംഘം എത്തിയപ്പോള്‍ ബിയാസ് നദിയുടെ തീരത്തുള്ള സുഖ്രാജിന്റെ വയലിലായിരുന്നു മൂന്ന് പേരുണ്ടായിരുന്നത്. അവിടെ നിന്ന് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് നിശാന്‍ സിംഗിന്റെ ബന്ധുക്കള്‍ പറഞ്ഞു. ഭൂമി കൈവശപ്പെടുത്താനാണ് സംഘം എത്തിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സുഖ്രാജും ജയമാലും എതിര്‍ത്തതോടെ ഇവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്നും അവര്‍ പറയുന്നു.

മൂവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അക്രമികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഡിഎസ്പി കുല്‍വീന്ദര്‍ സിങ് വിര്‍ക്ക് സ്ഥലത്തെത്തിയിട്ടുണ്ട്. പ്രാരംഭ വിവരങ്ങള്‍ അനുസരിച്ച്, മുന്‍ കോണ്‍ഗ്രസ് സര്‍പഞ്ച് ലവ്ജിത് കൗറിന്റെ ഭര്‍ത്താവാണ് സുഖ്രാജ് സിംഗ്. വെടിവയ്പ്പിന്റെ കൃത്യമായ കാരണം ഇപ്പോഴും വ്യക്തമല്ലെങ്കിലും പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച്, ഭൂമി തര്‍ക്കത്തെ ചൊല്ലി ഇരുവിഭാഗങ്ങളും ഏറ്റുമുട്ടുകയായിരുന്നെന്നാണ് പൊലീസ് ഭാഷ്യം.

Recommended Video

cmsvideo
    അതിതീവ്ര വ്യാപനശേഷിയുള്ള പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ചു | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+