ഹിന്ദു മഹാസഭ നേതാവ് രഞ്ജിത് ബച്ചന്റെ കൊലപാതകം; വെടിവെച്ച വ്യക്തിയടക്കം നാല് പേർ പിടിയിൽ!
മുംബൈ: ഹിന്ദു മഹാസഭാ നേതാവ് രഞ്ജിത്ത് ബച്ചന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേർ മുംബൈയിൽ പിടിയിലെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര ഹിന്ദുമഹാസഭയുടെ ഉത്തര്‍പ്രദേശ് ഘടകം അധ്യക്ഷനായ രഞ്ജിത് ശ്രീവാസ്തവയെ ഫെബ്രുവരി രണ്ടിനാണ് അജ്ഞാതസംഘം വെടിവെച്ച് കൊന്നത്. രാവിലെ പ്രഭാതസവാരിക്കിറങ്ങിയ ശ്രീവാസ്തവയെ യുപിയിലെ ലഖ്നൗവിലെ ഹസ്രത്ഗഞ്ച് ഛട്ടാര്‍ മന്സിലിന് സമീപം വെച്ചാണ് വെടിവെച്ച് കൊന്നത്.
വെടിവെച്ചയാളടക്കം നാല് പേര് പിടിയിലായെന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തിന് ശേഷം പ്രതികള്‍ മുംബൈയിലേക്ക് മടങ്ങുകയായിരുന്നെന്നാണ് പോലീസ് ഭാഷ്യം. മോട്ടോര്‍സൈക്കിളിലെത്തിയ സംഘമാണ് വെടിയുതിര്‍ത്തതെന്നാണ് വിവരം. ഗൊരഖ്പൂര്‍ സ്വദേശിയാണ് കൊല്ലപ്പെട്ട ഹിന്ദു മഹാസഭ നേതാവ് രഞ്ജിത് ശ്രീവാസ്തവ. ഇദേഹത്തിന്റെ സ്വര്‍ണമാലയും മൊബൈല്‍ ഫോണും തട്ടിയെടുക്കാന്‍ അക്രമികള്‍ ശ്രമിച്ചതായും പോലീസ് പറഞ്ഞു.

രഞ്ജിതിന് തലയ്ക്ക് ഒന്നിലേറെ തവണ വെടിയേറ്റതായാണ് റിപ്പോര്‍ട്ടുകൾ വന്നത്. ഉത്തർപ്രദേശിന്റെ തലസ്ഥാനത്തെ പ്രധാനപ്പെട്ട സ്ഥലത്താണ് വെടിവെപ്പ് നടന്നിരുന്നത്. കഴിഞ്ഞ നാല് മാസത്തിനിടെ സംസ്ഥാന തലസ്ഥാനത്ത് കൊല്ലപ്പെട്ടുന്ന രണ്ടാമത്തെ ഹിന്ദുത്വ നേതാവാണ് രഞ്ജിത്. ഒക്ടോബർ 18 ന് ഹിന്ദു സമാജ് പാർട്ടി പ്രസിഡന്റ് കമലേഷ് തിവാരി ഓഫീസിൽവെച്ച് വെടിയേറ്റ് മരിച്ചിരുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications