കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദു മഹാസഭ നേതാവ് രഞ്ജിത് ബച്ചന്റെ കൊലപാതകം; വെടിവെച്ച വ്യക്തിയടക്കം നാല് പേർ പിടിയിൽ!

Google Oneindia Malayalam News

മുംബൈ: ഹിന്ദു മഹാസഭാ നേതാവ് രഞ്ജിത്ത് ബച്ചന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേർ മുംബൈയിൽ പിടിയിലെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര ഹിന്ദുമഹാസഭയുടെ ഉത്തര്‍പ്രദേശ് ഘടകം അധ്യക്ഷനായ രഞ്ജിത് ശ്രീവാസ്തവയെ ഫെബ്രുവരി രണ്ടിനാണ് അജ്ഞാതസംഘം വെടിവെച്ച് കൊന്നത്. രാവിലെ പ്രഭാതസവാരിക്കിറങ്ങിയ ശ്രീവാസ്തവയെ യുപിയിലെ ലഖ്നൗവിലെ ഹസ്രത്ഗഞ്ച് ഛട്ടാര്‍ മന്‍സിലിന് സമീപം വെച്ചാണ് വെടിവെച്ച് കൊന്നത്.

വെടിവെച്ചയാളടക്കം നാല് പേര്‍ പിടിയിലായെന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തിന് ശേഷം പ്രതികള്‍ മുംബൈയിലേക്ക് മടങ്ങുകയായിരുന്നെന്നാണ് പോലീസ് ഭാഷ്യം. മോട്ടോര്‍സൈക്കിളിലെത്തിയ സംഘമാണ് വെടിയുതിര്‍ത്തതെന്നാണ് വിവരം. ഗൊരഖ്പൂര്‍ സ്വദേശിയാണ് കൊല്ലപ്പെട്ട ഹിന്ദു മഹാസഭ നേതാവ് രഞ്ജിത് ശ്രീവാസ്തവ. ഇദേഹത്തിന്റെ സ്വര്‍ണമാലയും മൊബൈല്‍ ഫോണും തട്ടിയെടുക്കാന്‍ അക്രമികള്‍ ശ്രമിച്ചതായും പോലീസ് പറഞ്ഞു.

Ranjit Bachchan

രഞ്ജിതിന് തലയ്ക്ക് ഒന്നിലേറെ തവണ വെടിയേറ്റതായാണ് റിപ്പോര്‍ട്ടുകൾ വന്നത്. ഉത്തർപ്രദേശിന്റെ തലസ്ഥാനത്തെ പ്രധാനപ്പെട്ട സ്ഥലത്താണ് വെടിവെപ്പ് നടന്നിരുന്നത്. കഴിഞ്ഞ നാല് മാസത്തിനിടെ സംസ്ഥാന തലസ്ഥാനത്ത് കൊല്ലപ്പെട്ടുന്ന രണ്ടാമത്തെ ഹിന്ദുത്വ നേതാവാണ് രഞ്ജിത്. ഒക്ടോബർ 18 ന് ഹിന്ദു സമാജ് പാർട്ടി പ്രസിഡന്റ് കമലേഷ് തിവാരി ഓഫീസിൽവെച്ച് വെടിയേറ്റ് മരിച്ചിരുന്നു.

English summary
Four persons arrested in relation with Ranjit Bachchan murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X