• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കശ്മീര്‍ ഇന്ത്യയ്ക്ക് നഷ്ടമാവുമോ!!! പോലീസ് സേനയുടെ അഭാവം വഴിതെളിക്കുന്നത് ദുരന്തത്തിലേക്ക്

  • By Sandra

ശ്രീനഗര്‍: കശ്മീരില്‍ സുരക്ഷാ സൈന്യവും കശ്മീര്‍ ജനതയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് അയവുവരാത്തതിന് പിന്നില്‍ പോലീസിന്റെ അഭാവമെന്ന് സൂചന. കശ്മീരിന് സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളോടെ അരാചകത്വം അടക്കി വാഴുന്ന ദക്ഷിണ കശ്മീരിലെ നാല് ജില്ലകളിലെ പോലീസ് സ്‌റ്റേഷനുകള്‍ പ്രവര്‍ത്തനക്ഷമമല്ല. പുല്‍വാമ, ഷോപ്പിയാന്‍, കുല്‍ഗാം, അനന്ത്‌നാഗ് എന്നീ ജില്ലകളില്‍ പോലീസ് സേനയുടെ അഭാവമാണ് ഇതിന് പിന്നിലെന്നാണ് നിലവിലെ അവസ്ഥ വ്യക്തമാക്കുന്നത്. ഈ ജില്ലകളിലെ 36 പോലീസ് സ്‌റ്റേഷനുകളില്‍ പുല്‍വാമ, രാജ്പുര, അവാന്തിപുര എന്നീ മൂന്നിടങ്ങളില്‍ മാത്രമാണ് പോലീസ് സ്‌റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നത്

Read also: പാകിസ്താന് കശ്മീരില്‍ ആവാമെങ്കില്‍ ഇന്ത്യയ്ക്കുമാവാം, ബലൂച് നേതാക്കള്‍ക്കെതിരെ കേസെടുത്തതിന് പിന്നില്‍!!!

പോലീസ് സ്‌റ്റേഷനുകള്‍ അടച്ചുപൂട്ടി ഉദ്യോഗസ്ഥര്‍ പിന്‍വലിഞ്ഞതാണ് കശ്മീരില്‍ മുമ്പത്തെക്കാളധികം സംഘര്‍ഷങ്ങള്‍ വേരുറയ്ക്കാന്‍ കാരണമായതെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. സിആര്‍പിഎഫും സൈന്യവും കാവല്‍ നില്‍ക്കുന്ന പോലീസ് സ്‌റ്റേഷനുകളിലെ സെല്ലുകളെല്ലാം ഒഴിഞ്ഞു കിടക്കുകയാണ്. പോലീസ് പാലിക്കുന്ന നിഷ്‌ക്രിയത്വവും നിശബ്ദതയും കശ്മീരില്‍ വിഘടനവാദികളുടെ പിന്തുണയോടെയുള്ള പ്രക്ഷോഭങ്ങള്‍ക്ക് ഊര്‍ജ്ജം പകരുകയാണ്.

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡോ ബര്‍ഹാന്‍ വാനിയുടെ മരണത്തെ തുടര്‍ന്ന് ജൂലൈ 12ന് കുല്‍ഗാമിലെ ഹാഞ്ചിപൊര പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച കശ്മീരിലെ ആക്രമണോത്സുകരായ ജനക്കൂട്ടം 70ല്‍ അധികം തോക്കുകളാണ് സ്റ്റേഷനില്‍ നിന്ന് കൈവശപ്പെടുത്തിയത്. സൈന്യത്തിനെതിരെ പരസ്യമായി ഏറ്റുമുട്ടുന്നതിന് കശ്മീര്‍ ജനതയ്ക്ക് ധൈര്യം നല്‍കിയതും ഈ ആയുധങ്ങളായിരുന്നു. സ്‌റ്റേഷനിലുണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരെ ബന്ദികളാക്കിയ ശേഷമായിരുന്നു സ്‌റ്റേഷന്‍ ആക്രമിച്ചത്. പോലീസുകാരെ പിന്നീട് മോചിപ്പിച്ചെങ്കിലും ആയുധങ്ങള്‍ പിടിച്ചെടുക്കാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രതിഷേധ റാലികളില്‍ പോരാളികളുടെ കൈവശം ഈ ആയുധങ്ങള്‍ കണ്ടിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. 45 ദിവസത്തോളം നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും സംഘര്‍ഷാവസ്ഥയ്ക്ക് ഇപ്പോഴും അയവുവന്നിട്ടില്ല.

കശ്മീരി യുവാക്കളെ ഭീകരവാദപ്രവര്‍ത്തനങ്ങളിലേക്ക് നയിച്ച് പരിശീലനം നല്‍കുന്നതില്‍ വിഘടനവാദികള്‍ക്കുള്ള പങ്ക് വ്യക്തമാണ്. യുവാക്കളെ സൈന്യത്തിനെതിരെ പോരാടാന്‍ പ്രാപ്തരാക്കുന്നതും ഈ സംഘടനകളുടെ സ്വാധീനമാണ്. ഭീകരസംഘടനകളായ ലഷ്‌കറെ ത്വയ്ബയും, ജെയ്‌ഷെ മുഹമ്മദും നല്‍കുന്ന പരിശീലന ക്യാമ്പുകളിലാണ് ഈ യുവാക്കള്‍ക്കുള്ള പരിശീലനം നല്‍കിവരുന്നത്.

English summary
Protests rage high as police stations lie vacant in four district of South Kashmir. No active police stations in these four districts Pulwama, Shopian, Kulgam and Anantnag
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X