നാല് മെഡിക്കല്‍ കോളജുകള്‍ക്ക് തിരിച്ചടി; പ്രവേശനാനുമതി സുപ്രീംകോടതി റദ്ദാക്കി
Recommended Video

ദില്ലി: സംസ്ഥാനത്തെ നാല് സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് തിരിച്ചടി. ഇവരുടെ പ്രവേശനാനുമതി സുപ്രീംകോടതി റദ്ദാക്കി. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് മെഡിക്കല്‍ കൗണ്‍സില്‍ സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീംകോടതി ഉത്തരവ്. ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. പാലക്കാട് പികെ ദാസ്, വര്‍ക്കല എസ്ആര്‍, തൊടുപുഴ അല്‍ അസര്‍, വയനാട് ഡിഎം എന്നീ സ്വകാര്യ മെഡിക്കല്‍ കോളജുകളുടെ പ്രവേശന അനുമതിയാണ് റദ്ദാക്കിയത്.

നാല് മെഡിക്കല്‍ കോളജുകളിലെ 550 സീറ്റുകളിലേക്ക് നടന്ന പ്രവേശനമാണ് സുപ്രീംകോടതി റദ്ദാക്കിയിരിക്കുന്നത്. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഈ കോളജുകള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് നടപടി. മതിയായ സൗകര്യങ്ങളില്ലാത്ത കോളജുകളാണിതെന്ന് കൗണ്‍സില്‍ പറയുന്നു.
സൗകര്യങ്ങളില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് നാല് മെഡിക്കല്‍ കോളജുകളിലെയും പ്രവേശനം മെഡിക്കല്‍ കൗണ്‍സില്‍ വിലക്കിയിരുന്നു. എന്നാല്‍ ഹൈക്കോടതിയെ സമീപിച്ച കോളജുകള്‍ അനുകൂല വിധി സമ്പാദിച്ചു. വിദ്യാര്‍ഥികളുടെ അവകാശം ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി വിധി. തുടര്‍ന്ന് അവസാനവട്ടം മോപ്-അപിലൂടെ പ്രവേശനം നടത്തുകയും ചെയ്തു.
ഹൈക്കോടതി വിധിക്കെതിരെയാണ് കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. പ്രവേശനം സുപ്രീംകോടതി റദ്ദാക്കിയ പശ്ചാത്തലത്തില്‍ മോപ്-അപ് കൗണ്‍സലിങ് മൊത്തമായി റദ്ദാക്കേണ്ടി വരും.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications