കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാല് മെഡിക്കല്‍ കോളജുകള്‍ക്ക് തിരിച്ചടി; പ്രവേശനാനുമതി സുപ്രീംകോടതി റദ്ദാക്കി

Google Oneindia Malayalam News

Recommended Video

cmsvideo
നാല് മെഡിക്കല്‍ കോളജുകള്‍ക്ക് തിരിച്ചടി | Oneindia Malayalam

ദില്ലി: സംസ്ഥാനത്തെ നാല് സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് തിരിച്ചടി. ഇവരുടെ പ്രവേശനാനുമതി സുപ്രീംകോടതി റദ്ദാക്കി. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് മെഡിക്കല്‍ കൗണ്‍സില്‍ സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീംകോടതി ഉത്തരവ്. ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. പാലക്കാട് പികെ ദാസ്, വര്‍ക്കല എസ്ആര്‍, തൊടുപുഴ അല്‍ അസര്‍, വയനാട് ഡിഎം എന്നീ സ്വകാര്യ മെഡിക്കല്‍ കോളജുകളുടെ പ്രവേശന അനുമതിയാണ് റദ്ദാക്കിയത്.

22

നാല് മെഡിക്കല്‍ കോളജുകളിലെ 550 സീറ്റുകളിലേക്ക് നടന്ന പ്രവേശനമാണ് സുപ്രീംകോടതി റദ്ദാക്കിയിരിക്കുന്നത്. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഈ കോളജുകള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് നടപടി. മതിയായ സൗകര്യങ്ങളില്ലാത്ത കോളജുകളാണിതെന്ന് കൗണ്‍സില്‍ പറയുന്നു.

സൗകര്യങ്ങളില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് നാല് മെഡിക്കല്‍ കോളജുകളിലെയും പ്രവേശനം മെഡിക്കല്‍ കൗണ്‍സില്‍ വിലക്കിയിരുന്നു. എന്നാല്‍ ഹൈക്കോടതിയെ സമീപിച്ച കോളജുകള്‍ അനുകൂല വിധി സമ്പാദിച്ചു. വിദ്യാര്‍ഥികളുടെ അവകാശം ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി വിധി. തുടര്‍ന്ന് അവസാനവട്ടം മോപ്-അപിലൂടെ പ്രവേശനം നടത്തുകയും ചെയ്തു.

ഹൈക്കോടതി വിധിക്കെതിരെയാണ് കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. പ്രവേശനം സുപ്രീംകോടതി റദ്ദാക്കിയ പശ്ചാത്തലത്തില്‍ മോപ്-അപ് കൗണ്‍സലിങ് മൊത്തമായി റദ്ദാക്കേണ്ടി വരും.

English summary
four Private Medical collage entrance cancelled by SC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X