നാല് വിമത നേതാക്കള്‍ ഒക്ടോബര്‍ മാസം ചൈനയില്‍; ലക്ഷ്യം മ്യാന്‍മര്‍ അതിര്‍ത്തി, ആശങ്ക ഉയരുന്നു
ദില്ലി: ചൈനയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഇന്ത്യ രംഗത്ത്. മ്യാന്‍മറുമായുള്ള അതിര്‍ത്തിയില്‍ മാസങ്ങളായി ആക്രമണം ശക്തമാക്കിയ വിമത ഗ്രൂപ്പുകളെ ചൈന സഹായിക്കുന്നുണ്ടെന്നാണ് ഇന്ത്യന്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. ലഡാക് സംഘര്‍ഷത്തിന് പിന്നാലെയാണ് ചൈനയ്‌ക്കെതിരെ ഇന്ത്യയുടെ ഗുരുതര ആരോപണം.

ഈ വര്‍ഷം ഒരു തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച യുണൈറ്റഡ് വാ സ്റ്റേറ്റ് ആര്‍മിയും അരകാന്‍ ആര്‍മിയും ഉള്‍പ്പെടെയുള്ളവ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സായുധ സംഘങ്ങള്‍ക്ക് ആയുധങ്ങള്‍ വിതരണം ചെയ്തും ഒളിത്താവളങ്ങള്‍ ഒരുക്കിയും ചൈനയുടെ സഹായികളായി പ്രവര്‍ത്തിക്കുന്നുവെന്നും ഇന്ത്യന്‍ ഉദ്യോഗസ്ഥ വൃത്തങ്ങള്‍ പറയുന്നു.
ഇതോടൊപ്പം ഇന്ത്യ നിരന്തരം തിരഞ്ഞുകൊണ്ടിരിക്കുന്ന നാല് വിമത നേതാക്കള്‍ ചൈന അഭയം നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇവര്‍ ഒക്്ബര്‍ മാസത്തില്‍ ചൈനയുടെ തെക്കന്‍ നഗരമായ കുന്‍മിങ്ങില്‍ ഉണ്ടെന്നും ഒന്നിലധിതകം സുരക്ഷ ഏജന്‍സികള്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. ആയുധങ്ങള്‍ ശേഖരിക്കുന്നതിനും പരിശീലനം നേടുന്നതിനും വേണ്ടിയാണ് ഇവര്‍ എത്തിയതെന്നാണ് വിവരം.
കൂടാതെ, ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ പ്രത്യേക പ്രദേശത്തിനായി പ്രവര്‍ത്തിക്കുന്ന മൂന്ന് വംശീയ നാഗ വിമതര്‍ ഉള്‍പ്പടെയുള്ള സംഘം ചൈനീസ് സൈനിക ഉദ്യോഗസ്ഥരെയും മറ്റ് ഇടനിലക്കാരെയും സന്ദര്‍ശിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications