എല്ലാവരിലും വിശ്വാസമുണ്ട്: മീടൂ കേസുകള്‍ അന്വേഷിക്കാന്‍ നാലംഗ പാനല്‍: മേനകാ ഗാന്ധി
ദില്ലി: രാജ്യത്ത് സിനിമാ രംഗത്തിന് പുറമേ മാധ്യംരംഗത്തും മീടൂ ഹാഷ്ടാഗ് ക്യാമ്പയിന് ആരംഭിച്ചതോടെ കേന്ദ്രം പുതിയ നീക്കത്തിന്. മീടൂ ക്യാമ്പെയിനിലെ വെളിപ്പെടുത്തലുകളില്‍ വാദം കേള്‍ക്കാന്‍ വിരമിച്ച നാല് ജഡ്ജിമാരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു കമ്മറ്റിക്ക് രൂപം നല്‍കുമെന്നാണ് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്. മീ ടൂ ക്യാമ്പയിനില്‍ ഉയര്‍ന്ന ലൈംഗികാരോപണങ്ങള്‍ ഇതോടെ ഈ ബെഞ്ചായിരിക്കും പരിഗണിക്കുക. വെള്ളിയാഴ്ച കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മേനകാ ഗാന്ധി ഇക്കാര്യം അറിയിച്ചിട്ടുള്ളത്.
ഓരോ പരാതിയ്ക്കും പിന്നിലുള്ള വേദനയും അവസ്ഥകളും മനസ്സിലാക്കുന്നു. ലൈംഗിക അതിക്രമ കേസുകള്‍ കടുത്ത ശിക്ഷ നല്‍കിക്കൊണ്ടാണ് നേരിടേണ്ടതെന്നും മേനകാ ഗാന്ധി പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ചു. മീടൂ ഹാഷ് ടാഗ് ക്യാമ്പെയിനില്‍ സ്ത്രീകള്‍ നടത്തുന്ന വെളിപ്പെടുത്തലില്‍ സന്തോഷമുണ്ടെന്ന് മേനകാ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു. സ്ത്രീകള്‍ക്ക് തങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നേരിട്ട ലൈംഗിക അതിക്രമങ്ങള്‍ തുറന്നുപറയാന്‍ ക്യാമ്പെയിന് സഹായിച്ചുവെന്നും വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു.

സഹപ്രവര്‍ത്തകര്‍ക്ക് പുറമേ മേലുദ്യോഗസ്ഥന്മാര്ക്കുമെതിരെയുള്ള ലൈംഗിക ആരോപണങ്ങളുമായി സ്ത്രീകള്‍ തങ്ങളുടെ വ്യക്തിഗത അക്കൗണ്ടിലാണ് രംഗത്തെത്തിയത്. ഇതോടെ സിനിമാ രംഗത്തെ പ്രമുഖര്‍ക്ക് പുറമേ മാധ്യമ രംഗത്തെയും രാഷ്ട്രീയത്തിലേയും പലര്‍ക്കെതിരെയും ഒന്നിലധികം പേരില്‍ നിന്ന് ആരോപണമുയര്‍ന്നിരുന്നു. നാനാ പടേക്കര്‍ തന്നെ പീഡിപ്പിച്ചെന്ന ആരോപണവുമായി നടി തനുശ്രീ ദത്തയും അവകാശപ്പെട്ടിരുന്നു. 2008ല്‍ ഒരു സിനിമയുടെ സെറ്റില്‍ വെച്ചായിരുന്നു സംഭവമെന്നാണ് തനുശ്രീ അവകാശപ്പെടുന്നത്.
ബിജെപി നേതാവും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ എംജെ അക്ബറിനെതിരെ ആരോപണവുമായി ഏഴോളം സ്ത്രീകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തെത്തിയത്. ഈ വിഷയത്തില്‍ ബിജെപി മൗനം തുടര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് മീടൂ വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷിക്കാന്‍ നാലംഗ കമ്മീഷനെ നിയോഗിക്കുമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി പ്രഖ്യാപിക്കുന്നത്. എംജെ അക്ബറിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയ ഏക ബിജെപി നേതാവും മേനകാ ഗാന്ധിയായിരുന്നു. ലൈവ് മിന്റ് നാഷണല്‍ ഫീച്ചേഴ്സ് എഡിറ്റര്‍ പ്രിയ രമണിയുടെ വെളിപ്പെടുത്തലാണ് എംജെ അക്ബറിനെതിരെ ആദ്യം പുറത്തുവരുന്നത്. പിന്നീട് കൂടുതല്‍ സ്ത്രീകള്‍ ലൈംഗിക ആരോപണവുമായി രംഗത്തെത്തുകയും ചെയ്തുു.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications