കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാവരിലും വിശ്വാസമുണ്ട്: മീടൂ കേസുകള്‍ അന്വേഷിക്കാന്‍ നാലംഗ പാനല്‍: മേനകാ ഗാന്ധി

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് സിനിമാ രംഗത്തിന് പുറമേ മാധ്യംരംഗത്തും മീടൂ ഹാഷ്ടാഗ് ക്യാമ്പയിന്‍ ആരംഭിച്ചതോടെ കേന്ദ്രം പുതിയ നീക്കത്തിന്. മീടൂ ക്യാമ്പെയിനിലെ വെളിപ്പെടുത്തലുകളില്‍ വാദം കേള്‍ക്കാന്‍ വിരമിച്ച നാല് ജഡ്ജിമാരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു കമ്മറ്റിക്ക് രൂപം നല്‍കുമെന്നാണ് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്. മീ ടൂ ക്യാമ്പയിനില്‍ ഉയര്‍ന്ന ലൈംഗികാരോപണങ്ങള്‍ ഇതോടെ ഈ ബെഞ്ചായിരിക്കും പരിഗണിക്കുക. വെള്ളിയാഴ്ച കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മേനകാ ഗാന്ധി ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

വരാണസിയില്‍ മോദിയും ശത്രുഘ്നന്‍ സിന്‍ഹയും നേര്‍ക്കുനേര്‍!! ബിജെപി വിട്ടാല്‍ സിന്‍ഹയ്ക്ക് സീറ്റ്!!വരാണസിയില്‍ മോദിയും ശത്രുഘ്നന്‍ സിന്‍ഹയും നേര്‍ക്കുനേര്‍!! ബിജെപി വിട്ടാല്‍ സിന്‍ഹയ്ക്ക് സീറ്റ്!!

ഓരോ പരാതിയ്ക്കും പിന്നിലുള്ള വേദനയും അവസ്ഥകളും മനസ്സിലാക്കുന്നു. ലൈംഗിക അതിക്രമ കേസുകള്‍ കടുത്ത ശിക്ഷ നല്‍കിക്കൊണ്ടാണ് നേരിടേണ്ടതെന്നും മേനകാ ഗാന്ധി പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ചു. മീടൂ ഹാഷ് ടാഗ് ക്യാമ്പെയിനില്‍ സ്ത്രീകള്‍ നടത്തുന്ന വെളിപ്പെടുത്തലില്‍ സന്തോഷമുണ്ടെന്ന് മേനകാ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു. സ്ത്രീകള്‍ക്ക് തങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നേരിട്ട ലൈംഗിക അതിക്രമങ്ങള്‍ തുറന്നുപറയാന്‍ ക്യാമ്പെയിന്‍ സഹായിച്ചുവെന്നും വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു.

maneka-gandhi

സഹപ്രവര്‍ത്തകര്‍ക്ക് പുറമേ മേലുദ്യോഗസ്ഥന്മാര്‍ക്കുമെതിരെയുള്ള ലൈംഗിക ആരോപണങ്ങളുമായി സ്ത്രീകള്‍ തങ്ങളുടെ വ്യക്തിഗത അക്കൗണ്ടിലാണ് രംഗത്തെത്തിയത്. ഇതോടെ സിനിമാ രംഗത്തെ പ്രമുഖര്‍ക്ക് പുറമേ മാധ്യമ രംഗത്തെയും രാഷ്ട്രീയത്തിലേയും പലര്‍ക്കെതിരെയും ഒന്നിലധികം പേരില്‍ നിന്ന് ആരോപണമുയര്‍ന്നിരുന്നു. നാനാ പടേക്കര്‍ തന്നെ പീ‍ഡിപ്പിച്ചെന്ന ആരോപണവുമായി നടി തനുശ്രീ ദത്തയും അവകാശപ്പെട്ടിരുന്നു. 2008ല്‍ ഒരു സിനിമയുടെ സെറ്റില്‍ വെച്ചായിരുന്നു സംഭവമെന്നാണ് തനുശ്രീ അവകാശപ്പെടുന്നത്.

ബിജെപി നേതാവും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ എംജെ അക്ബറിനെതിരെ ആരോപണവുമായി ഏഴോളം സ്ത്രീകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തെത്തിയത്. ഈ വിഷയത്തില്‍ ബിജെപി മൗനം തുടര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് മീടൂ വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷിക്കാന്‍ നാലംഗ കമ്മീഷനെ നിയോഗിക്കുമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി പ്രഖ്യാപിക്കുന്നത്. എംജെ അക്ബറിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയ ഏക ബിജെപി നേതാവും മേനകാ ഗാന്ധിയായിരുന്നു. ലൈവ് മിന്റ് നാഷണല്‍ ഫീച്ചേഴ്സ് എഡിറ്റര്‍ പ്രിയ രമണിയുടെ വെളിപ്പെടുത്തലാണ് എംജെ അക്ബറിനെതിരെ ആദ്യം പുറത്തുവരുന്നത്. പിന്നീട് കൂടുതല്‍ സ്ത്രീകള്‍ ലൈംഗിക ആരോപണവുമായി രംഗത്തെത്തുകയും ചെയ്തുു.

English summary
Four retired judges to conduct public hearings of #MeToo cases, says Union minister Maneka Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X