Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈയില്‍ നാല് നില കെട്ടിടം തകര്‍ന്ന് 11 മരണം: നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം!!

മുംബൈ: മുംബൈയിലെ ഡോംഗ്രിയില്‍ നാല് നില കെട്ടിടം തകര്‍ന്നുവീണ് 11 പേര്‍ മരിച്ചുച പരിക്കേറ്റ പലരുടേയും നില ഗുരുതരമാണ്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായണ് പ്രാഥമിക നിഗമനം. അഗ്നിശമന സേനാംഗങ്ങള്‍ ഇതിനകം തന്നെ സംഭവ സ്ഥലത്തെത്തിയതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ അ‍ഞ്ച് ബറ്റാലിയനുകള്‍ സ്ഥലലെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. മുബൈയിലെ എംഎ സാരംഗ് മാര്‍ഗിലാണ് കേസരി ബില്‍ഡിംഗ് സ്ഥിതി ചെയ്യുന്നത്. രാവിലെ 11 മണിയോടെയാണ് സംഭവം.

building-156

45കാരനായ അബ്ദുള്‍ സത്താര്‍ കാലു ഷേഖും ഒരു സ്ത്രീയുമാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അ‍ഞ്ചോളം പേരെയാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെടുത്തിയിട്ടുള്ളത്. നൂറ് വര്‍ഷം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നതെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നാണ് മഹാരാഷ്ട്ക മുഖ്യമന്ത്രി ദേവേന്ദ്ര ഫ‍ഡ്നാവിസ് അറിയിച്ചത്. സുഗമമായ രക്ഷാപ്രവര്‍ത്തനത്തിനായി സംഭവ സ്ഥലത്തുനിന്ന് വിട്ടുനില്‍ക്കാന്‍ മുംബൈ പോലീസ് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇരകള്‍ക്ക് അഭയം നല്‍കുന്നതിനായി ഇമാംവാഡ മുനിസിപ്പല്‍ സെക്കണ്ടറി സ്കൂളില്‍ താല്‍ക്കാലിക സൗകര്യം ഒരുക്കിയിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+