കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് ശക്തിപകര്‍ന്ന് ജെഡിഎസ് വിമതര്‍; നാല് എംഎല്‍എമാര്‍ രാജിവച്ചു, ഇനി പുതിയ നീക്കം

Google Oneindia Malayalam News

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസിന് ശക്തിപകര്‍ന്ന് ജെഡിഎസ് വിമതര്‍. നേരത്തെ സസ്‌പെന്‍ഷനിലുള്ള നാല് എംഎല്‍എമാരും സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കി. ഇനി കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ഇവരുടെ തീരുമാനം. ഞായറാഴ്ച ഇവര്‍ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് വിവരം. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലാകും നാലു പേരും കോണ്‍ഗ്രസ് അംഗത്വമെടുക്കുക.

Rahul

സമീര്‍ അഹ്മദ്, അഖണ്ഡ ശ്രീനിവാസ മൂര്‍ത്തി, ചാലുവരയ സ്വാമി, ഭീമ നായിക് എന്നിവരാണ് രാജിവച്ചത്. നിയമസഭാ സ്പീക്കര്‍ കെബി കോലിവാഡിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി നേരിട്ട് കണ്ട് നാലു പേരും രാജിക്കത്ത് സമര്‍പ്പിക്കുകയായിരുന്നു. രാജികത്ത് ലഭിച്ച കാര്യം സ്പീക്കര്‍ സ്ഥിരീകരിച്ചു. രാജിവയ്ക്കുന്നതിന് ആരും സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലലെന്നും സ്വന്തം താല്‍പ്പര്യ പ്രകാരമാണ് ജെഡിഎസ് ബന്ധം ഒഴിവാക്കുന്നതെന്നും നാല് വിമത എംഎല്‍എമാരും അറിയിച്ചെന്ന് സ്പീക്കര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന ചടങ്ങില്‍ നാല് പേരും കോണ്‍ഗ്രസ് അംഗത്വമെടുക്കും. ഞായറാഴ്ച മൈസൂരുവിലാണ് പരിപാടി. ഇവരെ കൂടാതെ മറ്റൊരു ജെഡിഎസ് വിമത എംഎല്‍എ രമേശ് ബന്ധുസിദ്ധ ഗൗഡയും രാജിവച്ചിരുന്നു. വെള്ളിയാഴ്ചയാണ് ഇദ്ദേഹം സ്പീക്കര്‍ക്ക് രാജികത്ത് സമര്‍പ്പിച്ചത്. വെള്ളിയാഴ്ച നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു രമേശിന്റെ രാജി പ്രഖ്യാപനം. ഇതോടെ അഞ്ച് ജെഡിഎസ് വിമത എംഎല്‍എമാരാണ് രാജി വച്ചിരിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനം ഒരുങ്ങവെയാണ് കോണ്‍ഗ്രസിന് ആശ്വാസം പകരുന്ന നടപടികള്‍ ഉണ്ടായിരിക്കുന്നത്. കോണ്‍ഗ്രസ് ഇവര്‍ക്ക് അടുത്ത തിരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്‍കുമോ എന്ന് വ്യക്തമല്ല. ഇവര്‍ക്ക് മല്‍സരിക്കാന്‍ അവസരം നല്‍കിയാല്‍ കോണ്‍ഗ്രസില്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയേക്കാം. സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് നിരവധി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നത നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗം മേധാവി രമ്യയുടെ അമ്മ രഞ്ജിത ഉള്‍പ്പെടെയുള്ളവര്‍ സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. മാണ്ഡ്യ മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കണമെന്നാണ് അവരുടെ ആവശ്യം. സീറ്റ് നല്‍കിയില്ലെങ്കില്‍ തനിച്ച് മല്‍സരിക്കുമെന്നും രഞ്ജിത മുന്നറിയിപ്പ നല്‍കിയിട്ടുണ്ട്.

English summary
Four suspended JD(S) MLAs tender resignation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X