നാല് സ്ത്രീകള്‍ ഈ ചിത്രത്തിലുണ്ട്? കണ്ടെത്താന്‍ സാധിക്കുമോ? വൈറലായി ചിത്രം
ഒപ്ടിക്കല്‍ ഇമേജ് ആളുകളെ വട്ട് പിടിപ്പിക്കുമെന്ന് പറയുമെന്നത് കുറച്ചൊക്കെ ശരിയാണ്. ഓരോ ചിത്രത്തെ കുറിച്ചും ആഴത്തില്‍ ചിന്തിക്കുമ്പോഴേക്ക് നിറയെ കണ്‍ഫ്യൂഷനുകള്‍ മനസ്സിലേക്ക് കടന്നുവരും. പിന്നെ എന്തെങ്കിലുമൊക്കെ കണ്ടെത്തിയിലെങ്കില്‍ അത് ആകെ പ്രശ്‌നമാകും. ഇതൊക്കെയാണ് സ്ഥിരമായി സംഭവിക്കുന്നത്.
ഈ ഒപ്ടിക്കല്‍ ചിത്രത്തെ ഒന്ന് സൂക്ഷിക്കണം; വ്യക്തിത്വത്തെ കൃത്യമായി പറയും, വൈറലായി ചിത്രം
അത്തരമൊരു ഒപ്ടിക്കല്‍ ഇമേജാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയതാണിത്. പക്ഷേ ഇതിലെ നിഗൂഢത വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. പലരും ഇതില്‍ മറഞ്ഞിരിക്കുന്ന രഹസ്യം കണ്ടെത്താന്‍ നോക്കി പരാജയപ്പെട്ടവരാണ്. നമുക്കും അക്കാര്യമൊന്ന് പരിശോധിച്ച് നോക്കാം.

ഈ ചിത്രത്തില്‍ കുറച്ച് സ്ത്രീകളാണ് ഉള്ളത്. അത് എത്ര പേരാണെന്ന് കണ്ടെത്തുക തന്നെ വലിയൊരു ടാസ്‌കാണ്. യുക്രൈനിയന്‍ ആര്‍ട്ടിസ്റ്റായ ഒലെക് ഷുപ്ലെക്കാണ് ഈ ഒപ്ടിക്കല്‍ ഇമേജ് വരച്ചത്. ഒലെക് ഒപ്ടിക്കല്‍ ഇമേജിന്റെ ആശാനാണെന്ന് പറയാം. നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒലെക് പങ്കുവെക്കാറുണ്ട്. എല്ലാം ഒരുപാട് ചിന്തിക്കേണ്ടവയാണ്. അത്തരത്തിലൊരു ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. നേരത്തെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതാണിത്. ഒരിടവേളയ്ക്ക് ശേഷം ഇത് വീണ്ടും ചര്‍ച്ചാ വിഷയമായിരിക്കുകയാണ്.

ഇനി എത്ര ചിത്രങ്ങള്‍ ഉണ്ടെന്ന് ആലോചിച്ച് ബുദ്ധിമുട്ടേണ്ട. അക്കാര്യം പറഞ്ഞ് തരാം. നാല് സ്ത്രീകളാണ് ഈ ചിത്രത്തിലുള്ളത്. ഇതില്‍ ആദ്യത്തെ സ്ത്രീയെ കണ്ടെത്തുന്നത് വളരെ എളുപ്പമാണ്. ചിത്രത്തിലേക്ക് ഒന്ന് നോക്കിയാല്‍ അത് കാണാന്‍ സാധിക്കും. പക്ഷേ ബാക്കിയുള്ള മൂന്നും അങ്ങനെ എളുപ്പത്തില്‍ കണ്ടെത്തുക എളുപ്പമല്ല. തല ഒന്ന് പുകയ്‌ക്കേണ്ടി വരും. ചിലപ്പോള്‍ തലകുത്തി മറിഞ്ഞാലും കണ്ടെത്താന്‍ സാധിച്ചെന്നും വരില്ല. പക്ഷേ പരിശ്രമിക്കുന്നത് നല്ലതാണ്.

ഇനി ഈ ചിത്രത്തിന്റെ പഴക്കം അടക്കം പറഞ്ഞ് താരം. ഒലെക് ഷുപ്ലാക് 2013ല്‍ ഷെയര്‍ ചെയ്തതാണ് ഈ ചിത്രം. അന്നേ പലരെയും വട്ടം കറക്കിയ ചിത്രമാണിത്. ഏകദേശം പത്ത് കൊല്ലത്തോളമായി ഇത് പുറത്തിറങ്ങിയിട്ട്. ഫോര്‍ വുമണ്‍ അഥവാ നാല് പെണ്ണുങ്ങള്‍ എന്ന ക്യാപ്ഷനോടെയാണ് ഈ ചിത്രം ഷുപ്ലാക് പുറത്തിറക്കിയത്. ഈ ചിത്രം താന്‍ കടലാസിലാണ് വരച്ചതെന്ന് ഷുപ്ലാക് അദ്ദേഹത്തിന്റെ വെബ്‌സൈറ്റില്‍ അവകാശപ്പെടുന്നുണ്ട്. ഇത് കൂടുതല്‍ ജനകീയമാക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

ചിത്രത്തില്‍ ഒരു നല്ല നീളമേറിയ മുടിയുള്ള യുവതി ഫോണില്‍ സംസാരിക്കുന്നതാണ് ഉള്ളത്. ഇവരുടെ മുടി പാറി കളിക്കുന്നുണ്ട്. ഇത് കൃത്യമായി നമുക്ക് കാണാന്‍ സാധിക്കും. പക്ഷേ ബാക്കിയുള്ള മൂന്ന് സ്ത്രീകളെവിടെയാണ്. അതാണ് കണ്ടുപിടിക്കേണ്ടത്. സൂക്ഷിച്ച് നോക്കിയാല്‍ തന്നെ കണ്ടെത്തുക ബുദ്ധിമുട്ടാണ്. ഒറ്റനോട്ടത്തില്‍ ഒന്നും കാണാന്‍ സാധിക്കില്ല. ശരിക്കുമൊന്ന് നോക്കൂ, കണ്ടെത്താന്‍ സാധിച്ചേക്കും. അവസാനം വരെ പോരാടണമെന്നാണല്ലോ. സൂം ചെയ്ത് ഒക്കെ നോക്കാവുന്നതാണ്.

ഇനിയും കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ പേടിക്കേണ്ടതില്ല. നാണക്കേടും തോന്നേണ്ട. ആദ്യത്തെ സ്ത്രീയാണ് ഫോണില്‍ സംസാരിക്കുന്നത്. രണ്ടാമത്തെ സ്ത്രീ ഇടതുവശത്തുണ്ട്. അതായത് ആദ്യ സ്ത്രീയുടെ കവിളിന് അടുത്തായി വരും. മൂന്നാമത്തെ സ്ത്രീയുടെ കണ്ണുകള്‍ മൂക്ക്, ചുണ്ടുകള്‍ എന്നിവ രണ്ടാമത്തെ സ്ത്രീയുടെ കൈയ്യില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. മൂന്നാമത്തെ യുവതി ചൂണ്ടിനടുത്തായും വയറിന് മുകളിലായും കാണാം. ഇതെല്ലാം നിങ്ങള്‍ക്ക് നേരത്തെ കണ്ടെത്താന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ അസാമാന്യ ബുദ്ധിശാലിയാണ് നിങ്ങളെന്ന് ഉറപ്പിക്കാം.












Click it and Unblock the Notifications