കൊല്‍ക്കത്ത ബോംബ് സ്‌ഫോടനം,നാല് വയസ്സുകാരന്‍ മരിച്ചു
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ വീണ്ടും ബോംബ് സ്‌ഫോടനം. സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ നാല് വയസ്സുകാരന്‍ മരിച്ചു. രണ്ട് ക്രൂഡ് ബോംബുകളാണ് തിങ്കളാഴ്ച രാവിലെ പൊട്ടിയത്. വടക്കന്‍ കൊല്‍ക്കത്തയിലെ ടലാ പാര്‍ക്കിനു സമീപമാണ് ബോംബ് സ്‌ഫോടനം ഉണ്ടായിരിക്കുന്നത്.
ബോംബ് സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആര്‍.ജി കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ടലാ പോലീസ് സ്‌റ്റേഷന്റെ കീഴിലാണ് ഈ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ഒരു പന്ത് രൂപത്തിലുള്ള ബോംബ് കണ്ട് കുട്ടി അതെടുത്ത് കളിക്കുകയാണുണ്ടായത്. പെട്ടെന്ന് ആ പന്ത് പൊട്ടുകയായിരുന്നു.

ഇതേ പരിസരത്തുനിന്നാണ് രണ്ടു ബോംബുകളും പോലീസ് കണ്ടെടുത്തത്. മറ്റിടങ്ങിലും ബോംബ് സ്‌ഫോടനം നടക്കുമോയെന്ന ആശങ്കയിലാണ് ജനങ്ങളും പോലീസും. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications