കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാല് വയസ്സുകാരിക്ക് പീഡനം.. പീഡിപ്പിച്ചത് അൻപത്കാരനായ റിക്ഷാ ഡ്രൈവർ

  • By Anamika
Google Oneindia Malayalam News

പാനിപ്പത്ത്: ഹരിയാനയിലെ പാനിപ്പത്ത് ജില്ലയില്‍ നാല് വയസ്സുകാരിയായ പെണ്‍കുഞ്ഞിന് പീഡനം. അന്‍പത് വയസ്സുകാരനായ വൃദ്ധനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇയാള്‍ റിക്ഷാ ഡ്രൈവറാണ്. പെണ്‍കുട്ടിയെ സ്‌കൂളില്‍ നിന്നും വീട്ടിലേക്കും തിരിച്ചും എത്തിക്കുന്നത് ഇയാളുടെ റിക്ഷയില്‍ ആയിരുന്നു. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് എത്തിക്കുന്നതിനിടെയാണ് പീഡനം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല പെണ്‍കുട്ടിയുടെ മുഖത്ത് ഇയാള്‍ കടിച്ച് മുറിവേല്‍പ്പിച്ചിട്ടുമുണ്ട്. ഇത് വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് പീഡനവിവരം പുറത്തായത്. തുടര്‍ന്ന് വീട്ടുകാര്‍ പിറ്റേദിവസം ഇയാള്‍ റിക്ഷയുമായി വന്നപ്പോള്‍ കയ്യോടെ പിടികൂടുകയായിരുന്നു.

കാവ്യയില്ലാതെ ദിലീപ് ഗുരുവായൂരിൽ.. താടിയും മുടിയും വെള്ള വേഷവും.. കൂട്ടിന് ഒപ്പം മറ്റൊരാൾ..കാവ്യയില്ലാതെ ദിലീപ് ഗുരുവായൂരിൽ.. താടിയും മുടിയും വെള്ള വേഷവും.. കൂട്ടിന് ഒപ്പം മറ്റൊരാൾ..

RAPE

ദിലീപിനൊപ്പമെന്ന് അടിവരയിട്ട് ഇന്നസെന്റ്.. എന്നിട്ടും ജയിലിൽ പോയി കാണാത്തതിന് കാരണമുണ്ട്!ദിലീപിനൊപ്പമെന്ന് അടിവരയിട്ട് ഇന്നസെന്റ്.. എന്നിട്ടും ജയിലിൽ പോയി കാണാത്തതിന് കാരണമുണ്ട്!

തുടര്‍ന്ന് വീട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി റിക്ഷാ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ പോലീസ് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. വൈദ്യപരിശോധനാ ഫലം വന്നതിന് ശേഷം പോലീസ് സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തും. അന്‍പതുകാരനായ മാന്‍സിംഗിനെ സ്‌കൂളിലെ റിക്ഷാ ഡ്രൈവര്‍ ജോലിയില്‍ നിന്നും നീക്കം ചെയ്തിരിക്കുകയാണ്. സ്‌കൂള്‍ കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് വലിയ ചോദ്യമാണ് ഈ സംഭവം ഉയര്‍ത്തിയിരിക്കുന്നത്.

English summary
A four year old girl was assaulted by a 50-year-old man in Haryana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X