നിയമസഭാ തെരഞ്ഞെടുപ്പ്: ബംഗാളില്‍ നാലാം ഘട്ടത്തിന് തുടക്കമായി;മൂന്ന് മണി വരെ 67 ശതമാനം പോളിംഗ്
കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ടത്തിന് ബംഗാളില്‍ തുടക്കമായി. രാവിലെ ഏഴ് മണിക്കാണ് പോളിംഗ് ആരംഭിച്ചത്. നിരവധി ഉന്നതര്‍ മത്സരിക്കു നാലാം ഘട്ട തെരഞ്ഞെടുപ്പ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഒരേ സ്ഥലത്ത് നാല് പേര്‍ കൂടി നില്‍ക്കരുതെന്ന് ഇലക്ഷന്‍ കമ്മീഷന്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.
കൊല്‍ക്കത്തയിലെ 49 സീറ്റുകളിലേക്കായി നടക്കുന്ന മത്സരത്തില്‍ നോര്‍ത്തിലെ 33 സീറ്റുകളിലേക്കും 24 പര്‍ഗാന ജില്ലകളിലേക്കും ഹൗറയിലെ 14 സീറ്റുകളിലേക്കുമുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന് ആധിപത്യമുള്ള പ്രദേശങ്ങളാണിതെന്ന പ്രത്യേകതയുമുണ്ട്. 345 സ്ഥാനാര്‍ത്ഥികളുടെ വിധി നിര്‍ണ്ണയിക്കാന്‍ 1.08 കോടിയോളം വരുന്ന വോട്ടര്‍മാരാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുക. അമിത് മിത്ര, പൂര്‍ണ്ണേന്ദു ബസു, ചന്ദ്രിമ ഭട്ടാചാര്യ, ഭൃത്യ ബസു, ജ്യോതി പ്രിയോ മല്ലിക്, അരൂപ് റോയ് എന്നിവരാണ് തൃണമൂലിന് വേണ്ടി ജനവിധി തേടുന്നത്. മൊത്തം സ്ഥാനാര്‍ത്ഥികളില്‍ 40 സ്ഥാനാര്‍ത്ഥികള്‍ സ്ത്രീകളാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി ആറ് തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്തു സംസാരിച്ചത് തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് പ്രഹരമായേക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്.

തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിലുണ്ടായ ആക്രമസംഭവത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് കണക്കിലെടുത്ത് നാലാം ഘട്ടത്തില്‍ കര്‍ശന സുരക്ഷയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിട്ടുള്ളത്. കേന്ദ്ര സേനകളില്‍ നിന്നുള്‍പ്പെടെ 90,000 സുരക്ഷാ ഉദ്യോസ്ഥരെയാണ് ഇതിനകം വിന്യസിച്ചിട്ടുള്ളത്. കേന്ദ്ര സേനയുടെ 672 കമ്പനികളും സംസ്ഥാന പൊലീസിലെ 22,000 പേരടങ്ങിയ സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവശേഷിക്കുന്ന മൂന്ന് ഘട്ടങ്ങള്‍ ഏപ്രില്‍ 30, മെയ് 5, മെയ് 19 എന്നീ തിയ്യതികളിലായി നടക്കും.












Click it and Unblock the Notifications