കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗ്ലാദേശില്‍ നാലാമത്തെ മതേതര ബ്ലോഗറെയും വെട്ടിക്കൊന്നു

  • By Sruthi K M
Google Oneindia Malayalam News

ധാക്ക: ബംഗ്ലാദേശില്‍ ബ്ലോഗര്‍മാരുടെ കൊലപാതകം തുടര്‍ക്കഥയാകുകയാണ്. നാലാമത്തെ ബ്ലോഗറും കൊല്ലപ്പെട്ടു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ നിലോയ് നീല്‍ എന്ന അമ്പതുകാരനാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ധാക്കയ്ക്ക് സമീപം ഗൊരാനില്‍ നിലോയ് താമസിച്ചിരുന്നു ഫഌറ്റില്‍വെച്ചാണ് കൊലപാതകം നടന്നിരിക്കുന്നത്.

അക്രമികള്‍ വീടിനുള്ളില്‍ കയറി നിലോയിയെ വെട്ടികൊലപ്പെടുത്തുകയായിരുന്നു. മതേതരത്വവും നിരീശ്വരവാദവും ഉയര്‍ത്തിപ്പിടിച്ചതിന്റെ പേരില്‍ ബംഗ്ലാദേശില്‍ എഴുത്തുകാര്‍ മരിച്ചുവീഴുന്നത് ഇതാദ്യമായല്ല. 2013ന് ശേഷം അക്രമികള്‍ മതേതര എഴുത്തുകാരെ ലക്ഷ്യംവെച്ച് നടക്കുകയാണ്.

knife

സെക്കുലര്‍ എഴുത്തുകളുടെ പേരില്‍ നിലോയ്ക്ക് തീവ്രവാദികളുടെ ഭീഷണി നേരത്തെ ഉണ്ടായിരുന്നു. ഈ വര്‍ഷം തന്നെ നാല് കൊലകളാണ് ബംഗ്ലാദേശില്‍ നടന്നിരിക്കുന്നത്. 1971ല്‍ ബംഗ്ലാദേശ് വിഭജന കാലത്ത് കലാപം നടത്തിയവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുന്ന ഗണജാഗരണ്‍ മഞ്ചിന്റെ പ്രവര്‍ത്തകന്‍ കൂടിയാണ് നിലോയ്.

2013ല്‍ അഹമ്മദ് റാജിബ് ഹൈദര്‍ എന്ന ബ്ലോഗറെ അക്രമികള്‍ കൊലപ്പെടുത്തിയിരുന്നു. അനന്ദ ബിജോയ്, അവിജിത് റോയി, വസീഖുറഹ്മാന്‍ എന്നീ ബ്ലോഗര്‍മാരായിരുന്നു ഈ വര്‍ഷം മത മൗലികവാദികളുടെ വെട്ടേറ്റ് മരിച്ചത്.

English summary
Another secular blogger was hacked to death by a group of attackers at his home in Dhaka on Friday. It was the fourth killing of its kind in Bangladesh this year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X