Get Updates
Get notified of breaking news, exclusive insights, and must-see stories!

നീലച്ചിത്രം കാണാന്‍ നിര്‍ബന്ധിച്ചു; ആറുമാസത്തോളം പീഡിപ്പിച്ചെന്ന് യുവതികള്‍, പ്രതി ആര്‍എസ്എസുകാരനെന്

രാജ്യത്തെ ഷെല്‍ട്ടര്‍ ഹോമുകളിലും ഹോസ്റ്റലുകളിലും കഴിയുന്ന സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പുറത്ത് വരുന്നത്. ഉത്തര്‍പ്രദേശിലെ ഡിയോറിയയിലെ ഷെല്‍ട്ടറ് ഹോമിലെ പെണ്‍കുട്ടികള്‍ക്ക് നേരിടേണ്ടിവന്നത് സമാനതകളില്ലാത്ത പീഡനമായിരുന്നു.

പീഡനവിവരം പുറത്തറിഞ്ഞതിനേ തുടര്‍ന്ന് ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും 24 പെണ്‍കുട്ടികളെ പോലീസ് രക്ഷപെടുത്തുകയായിരുന്നു. അഭയകേന്ദ്രത്തില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടി രക്ഷപെട്ട് പുറത്തെത്തിയതോടെയാണ് പീഡന വിവരങ്ങള്‍ പുറത്തറിയുന്നത്. ഇതിനിടേയാണ് ഭോപാലിലെ സ്വകാര്യ ഹോസ്റ്റല്‍ ഉടമയുടെ പീഡനത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളുമായി യുവതികള്‍ രംഗത്ത് എത്തുന്നത്.

ഉത്തര്‍പ്രദേശില്‍

ഉത്തര്‍പ്രദേശില്‍

ഉത്തര്‍പ്രദേശിലെ ഡിയോറിയയില്‍ പ്രവര്‍ത്തിക്കുന്ന ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും രക്ഷപെട്ട് പുറത്തെത്തിയ 10 വയസുകാരി പെണ്‍കുട്ടിയാണ് ഞെട്ടിപ്പിക്കുന്ന ക്രൂരതകളായിരുന്നു പുറത്തറിയിച്ചത്. രാത്രിയില്‍ കാറിലെത്തി ആളുകള്‍ പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോവുകയും രാവിലെ തിരിച്ചെത്തിക്കുകയും ചെയ്യും. ഷെല്‍ട്ടര്‍ ഹോം കേന്ദ്രീകരിച്ച് വന്‍ സെക്‌സ് റാക്കറ്റ് തന്നെയാണ് പ്രവര്‍ത്തിച്ചിരുന്നത്.

ഭോപ്പാലിലും

ഭോപ്പാലിലും

യുപിയിലെ ഷെല്‍ട്ടര്‍ ഹോമിലെ പീഡനം വിവരം പുറുത്തുവന്നതിന്റെ ആഘാതം മാറുന്നതിന് മുമ്പാണ് ഭോപാലിലും സമാനമായ രീതിയില്‍ പീഡനം നടക്കുന്നത്. ഭോപാലിലെ സ്വകാര്യ ഹോസ്റ്റല്‍ ഉടമയ്‌ക്കെതിരെ പരാതിയുമായി നിരവധി സ്ത്രീകളാണ് ഇപ്പോള്‍ രംഗത്ത് എത്തുന്നത്.

ഞെട്ടിപ്പിക്കുന്ന പീഡനവിവരങ്ങള്‍

ഞെട്ടിപ്പിക്കുന്ന പീഡനവിവരങ്ങള്‍

രണ്ടു ദിവസത്തിനിടെ രണ്ടുയുവതികള്‍ ഹോസ്റ്റല്‍ ഉടമയ്‌ക്കെതിരെ പരാതി നല്‍കിയതിന്റെ തുടര്‍ച്ചയായിട്ടാണ് കഴിഞ്ഞ ദിവസം മറ്റൊരു യുവതി ഞെട്ടിപ്പിക്കുന്ന പീഡനവിവരങ്ങള്‍ പുറത്തുപറഞ്ഞത്. യുവതികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹോസ്റ്റല്‍ ഉടമയായ അശ്വിനി ശര്‍മയെ ബുധനാഴ്ച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

വെളിപ്പെടുത്തല്‍

വെളിപ്പെടുത്തല്‍

മാനഭംഗം, ഭയപ്പെടുത്തല്‍, ദളിത് പീഡന നിരോധന നിയം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമായിരുന്നു ഇയാള്‍ക്കെതിരെ കേസെടുത്തത്. ക്രൂരമായ പീഡനങ്ങളാണ് ഇയാള്‍ നടത്തിയതെന്നാണ് വെളിപ്പെടുത്തല്‍. തന്നെ അവര്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നെന്നും നിര്‍ബന്ധിച്ചു നീലച്ചിത്രങ്ങള്‍ കാണിച്ചെന്നും കഴിഞ്ഞ ദിവസം പരാതി നല്‍കിയ യുവതി പോലീസിന് മൊഴിനല്‍കി.

ആവശ്യങ്ങള്‍ക്ക് വഴങ്ങാതിരുന്നപ്പോള്‍

ആവശ്യങ്ങള്‍ക്ക് വഴങ്ങാതിരുന്നപ്പോള്‍

ആറുമാസത്തോളം പീഡിപ്പിച്ചു. അവരുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങാതിരുന്നപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചു. തന്നെ പലപ്പോഴും മറ്റൊരു വീട്ടിലായിരുന്നു താമസിപ്പിച്ചത്. മറ്റു പെണ്‍കുട്ടികളേയും അശ്വനി കുമാര്‍ പീഡിപ്പിക്കുന്നത് കണ്ടിരുന്നുവെങ്കിലും ഭയംമൂലം ആരും സഹായം അഭ്യര്‍ത്ഥിക്കാനോ സഹായിക്കാനോ തയ്യാറായില്ലെന്ന് ധര്‍ ജില്ലക്കാരിയായ പെണ്‍കുട്ടി വ്യക്തമാക്കി.

മൂന്നു വര്‍ഷത്തിനിടെ

മൂന്നു വര്‍ഷത്തിനിടെ

അശ്വനി കുമാറിനെതിരേയുള്ള കേസ് ശക്തമാക്കുന്നതിന് വേണ്ടി കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഹോസ്റ്റലില്‍ താമസിച്ചിരുന്ന ഇരുപത്തിയൊന്നു പെണ്‍കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കാനൊരുങ്ങുകയാണ് പോലീസ്. ഇവരുടെ മൊഴികള്‍ രേഖപ്പെടുത്തി കേസ് ബലപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.

പരിശോധന

പരിശോധന

പീഡനവിവരം പുറത്തുവന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തെ വനിതാ ഹോസ്റ്റലുകളില്‍ പരിശോധന നടത്താനും അംഗീകാരമില്ലാത്തവ അടച്ചുപൂട്ടാനും സര്‍ക്കാര്‍ ഉത്തരിവിട്ടുണ്ട്. അതേ സമയം അശ്വിനി ശര്‍മയ്ക്ക് ബിജെപി നേതാക്കുളുമായി അടുത്ത ബന്ധമാണുള്ളതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ബിജെപി

ബിജെപി

ഹോസ്റ്റല്‍ നടത്തിപ്പുകാരനായ അശ്വനി കുമാര്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്ന് കോണ്‍ഗ്രസ് വക്താവ് ശോഭ ഓസ പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ക്കെതിരെ ബിജെപി നേതാക്കള്‍ രംഗത്ത് വന്നു.

സിബിഐ അന്വേഷണം

സിബിഐ അന്വേഷണം

കേസില്‍ പോലീസ് അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്, പരാതി ലഭിച്ച ഉടന്‍ പ്രതിയെ അറസ്റ്റു ചെയ്തു. കോണ്‍ഗ്രസ് ഈ വിഷയത്തില്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി വ്യക്തമാക്കി. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കത്തെഴുതിയിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+