Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി അനുപമ പഥക് മരിച്ച നിലയില്‍; ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു; വീഡിയോയും

മുംബൈ: ഭോജ്പൂരി നടി അനുപമ പഥകിനെ (40) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മുംബൈ ദാഹിസറിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം നടന്നു വരികയാണ്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് നട ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഇതാണ് ദുരൂഹത സൃഷ്ടക്കുന്നത്. വിശദാംശങ്ങളിലേക്ക്;

തൂങ്ങി മരിച്ചു

തൂങ്ങി മരിച്ചു

ബീഹാര്‍ സ്വദേശിയായ നടി ഞായറാഴ്ച്ചയാണ് തൂങ്ങി മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. നടിയുടെ ഫ്‌ലാറ്റില്‍ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് കാരണമായി കുറിപ്പില്‍ എഴുതിയിരിക്കുന്നത്.

 വിശ്വസിക്കാന്‍ കഴിയില്ല

വിശ്വസിക്കാന്‍ കഴിയില്ല

ടിവി ഷോകളിലൂടെയാണ് അനുപമ സിനിമാ രംഗത്ത് എത്തുന്നത്. എന്നാല്‍ ഈ മേഖലയില്‍ സജീവമായി ഇടപെടുന്നതിന് മുമ്പ് തന്നെ മുംബൈയിലേക്ക് താമസം മാറ്റുകയായിരുന്നു. താന്‍ വഞ്ചിക്കപ്പെട്ടുവെന്നും ആരെയും വിശ്വസിക്കാന്‍ കഴിയില്ലെന്നുമായിരുന്നു വീഡിയോയില്‍ പറയുന്നത്.

 വീഡിയോയില്‍ പറയുന്നത്.

വീഡിയോയില്‍ പറയുന്നത്.

'നിങ്ങള്‍ ചില പ്രശ്‌നങ്ങളിലുടെ കടന്നുപോകുന്നുവെന്നും ആത്മഹത്യ ചെയ്യാനുള്ള പ്രവണതയാണെന്നും ഏതെങ്കിലും ഒരു സുഹൃത്തിനോട് പങ്കുവെക്കുകയാണെങ്കില്‍ ആ വ്യക്തി ഒരു നല്ല സുഹൃത്തോ അല്ലാതെയോ ആവട്ടെ നിങ്ങളുടെ പ്രശ്‌നങ്ങളില്‍ നിന്നും അവരെ അകറ്റി നിര്‍ത്താന്‍ ആവശ്യപ്പെടും. കാരണം മരണശേഷം അവര്‍ക്ക് പ്രശ്‌നങ്ങള്‍ ഇല്ലാതാവാന്‍ വേണ്ടിയാണ്.'

Recommended Video

cmsvideo
    sushant singh rajput's last video | Oneindia Malayalam
     സുഹൃത്തായി കണക്കാക്കരുത്

    സുഹൃത്തായി കണക്കാക്കരുത്

    'പിന്നീടവര്‍ നിങ്ങളെ കളിയാക്കുകയും മറ്റുള്ളവരുടെ മുന്നില്‍വെച്ച് നിങ്ങളെ മോശമാക്കി ചിത്രീകരിക്കുകയും ചെയ്യും. അതുകൊണ്ട് നിങ്ങളുടെ പ്രശ്‌നങ്ങള്‍ ആരുമായും പങ്കിടരുത്. ആരെയും നിങ്ങളുടെ സുഹൃത്തായി കണക്കാക്കുകയോ വിശ്വസിക്കുകയോ ചെയ്യരുത്. ' എന്നായിരുന്നു അനുപമ വീഡിയോയില്‍ പറയുന്നത്.

     വ്യക്തിയുടെ പേര്

    വ്യക്തിയുടെ പേര്

    ആത്മഹത്യാകുറിപ്പില്‍ ഒരു വ്യക്തിയുടെ പേര് പരാമര്‍ശിക്കുന്നുണ്ട്. മനീഷ് ഝാ എന്നയാളെക്കുറിച്ചാണ് ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിക്കുന്നത്. മെയ് മാസത്തില്‍ അനുപമയുടെ ഇരുചക്ര വാഹനം ഇയാള്‍ വാങ്ങിയതായും തിരിച്ച് നല്‍കിയില്ലെന്നും കത്തില്‍ പറയുന്നു. ഇയാളെ കേന്ദ്രീകരിച്ചായിരുക്കും അന്വേഷണം.

     സമീര്‍ ശര്‍മ

    സമീര്‍ ശര്‍മ

    ഇതിന് രണ്ട് ദിവസം മുമ്പായിരുന്നു ഹിന്ദി ടെലിവിഷന്‍ താരവും മോഡലുമായ സമീര്‍ ശര്‍മയെ മുംബൈ മലാഡ് വെസ്റ്റിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഒരു പരമ്പരയില്‍ അഭിനയിച്ച് വരികെയാണ് മരണപ്പെട്ടത്. നടന്റെ ഫ്‌ളാറ്റില്‍ നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+