കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണം: നടുക്കം രേഖപ്പെടുത്തി യൂറോപ്യന്‍ യൂണിയന്‍, ഐക്യരാഷ്ട്ര സഭ പ്രതിനിധികള്‍

Google Oneindia Malayalam News

ദില്ലി: ഭീമ കൊറേഗാവ് കേസില്‍ വിചാരണ നേരിടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമി കഴിഞ്ഞ ദിവസമാണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. സ്റ്റാന്‍ സ്വാമിയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. സ്റ്റാന്‍ സ്വാമിയോട് സര്‍ക്കാര്‍ മനുഷ്യത്വപരമായി ഇടപെട്ടില്ലെന്നാണ് ഉയരുന്ന വിമര്‍ശനം. കസ്റ്റഡിയില്‍ ഇരിക്കെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

മന്ത്രിസഭാ പുനസംഘടന 14 ദിവസത്തിനുള്ളില്‍? പെര്‍ഫോമന്‍സ് പരിശോധിക്കുന്നു, ഒരു ഡസനോളം പേര്‍ പുറത്താവുംമന്ത്രിസഭാ പുനസംഘടന 14 ദിവസത്തിനുള്ളില്‍? പെര്‍ഫോമന്‍സ് പരിശോധിക്കുന്നു, ഒരു ഡസനോളം പേര്‍ പുറത്താവും

എന്നാല്‍ ഇപ്പോഴിതാ സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ അന്താരാഷ്ട്ര തലത്തിലും ചര്‍ച്ചയാവുകയാണ്. ഗാര്‍ഡിയന്‍ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളില്‍ സ്റ്റാന്‍ സ്വാമിയുടെ മരണ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പിന്നാലെ യൂറോപ്യന്‍ യൂണിയന്റെ മനുഷ്യാവകാശങ്ങള്‍ക്കായുള്ള പ്രത്യേക പ്രതിനിധി ഇമോണ്‍ ഗില്‍മോര്‍, മനുഷ്യാവകാശ സംരക്ഷണത്തിനുള്ള ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധി മേരി ലോലര്‍ എന്നിവര്‍ സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ നടുക്കം രേഖപ്പെടുത്തി.

india

മലയാളികളുടെ 'കണ്ണ് തള്ളിയ' ചില വൈറല്‍ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍

ഇന്ത്യയില്‍ നിന്ന് പുറത്തുവന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. മനുഷ്യാവകാശ സംരക്ഷകനും ജെസ്യൂട്ട് പുരോഹിതനുമായ ഫാദര്‍ സ്റ്റാന്‍ സ്വാമി വ്യാജ തീവ്രവാദ ബന്ധം ആരോപിച്ച് അറസ്റ്റിലായി ഒമ്പത് മാസത്തിന് ശേഷം കസ്റ്റഡിയില്‍ മരിച്ചു. മനുഷ്യാവകാശ സംരക്ഷരെ ഇങ്ങനെ ജയിലില്‍ അടയ്ക്കുന്നത് നീതികരിക്കാനാവാത്തതാണെന്ന് മേരി ലോലര്‍ ട്വിറ്ററില്‍ കുറിച്ചു. ആദിവാസികളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി സംസാരിക്കുന്ന സ്റ്റാന്‍ സ്വാമിയുടെ യൂഡ്യൂബ് വീഡിയോ പങ്കുവച്ചാണ് ലോലര്‍ ട്വിറ്ററില്‍ ഇക്കാര്യം കുറിച്ചത്.

അര്‍ജുന്‍ ഇനി പുറംലോകം കാണില്ല; കുടുക്കിയത് ആ ഒറ്റൊരു മൊഴി, അഴിയെണ്ണിക്കാന്‍ രണ്ടും കല്‍പ്പിച്ച് പൊലീസ്അര്‍ജുന്‍ ഇനി പുറംലോകം കാണില്ല; കുടുക്കിയത് ആ ഒറ്റൊരു മൊഴി, അഴിയെണ്ണിക്കാന്‍ രണ്ടും കല്‍പ്പിച്ച് പൊലീസ്

Recommended Video

cmsvideo
Stan Swamy, accused in Elgar Parishad case, passes away at 84

ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണ വാര്‍ത്താ ദുഖിപ്പിക്കുന്നതാണെന്ന് യൂറോപ്യന്‍ യൂണിയന്റെ മനുഷ്യാവകാശങ്ങള്‍ക്കായുള്ള പ്രത്യേക പ്രതിനിധി ഇമോണ്‍ ഗില്‍മോര്‍ ട്വിറ്ററില്‍ കുറിച്ചു. ജനങ്ങളുടെ അവകാശങ്ങളുടെ സംരക്ഷകന്‍. കഴിഞ്ഞ ഒമ്പത് മാസമായി അദ്ദേഹത്തെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നു. ഈ കേസില്‍ യൂറോപ്യന്‍ യൂണിയന്‍ പലതവണ അധികൃതരുമായി ബന്ധപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കോഴിക്കോട് ഡിസിസി അധ്യക്ഷൻ; എ ഗ്രൂപ്പിന് കടുംവെട്ട്? നിർദ്ദേശവുമായി കെ മുരളീധരൻകോഴിക്കോട് ഡിസിസി അധ്യക്ഷൻ; എ ഗ്രൂപ്പിന് കടുംവെട്ട്? നിർദ്ദേശവുമായി കെ മുരളീധരൻ

സാരിയില്‍ അതിസുന്ദരിയായി നവ്യ നായര്‍; ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍

English summary
Fr. Stan Swamy's death: EU and UN representatives shared their feelings of sadness
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X