Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌കോര്‍പ്പീനെ കൂടാതെ ഫ്രാന്‍സിന്റെ വജ്രായുധവും ഇന്ത്യന്‍ നാവിക സേനക്ക്; ചൈനയുടെ വെല്ലുവിളിക്ക് മറുപടി

ന്യൂദല്‍ഹി: മുംബൈയിലെ മസഗോണ്‍ ഡോക്ക്യാര്‍ഡില്‍ ഇന്ത്യന്‍ നാവികസേനയ്ക്കായി മൂന്ന് സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്നതിനൊപ്പം ക്രൂയിസ് മിസൈലുകളുള്ള എയര്‍ ഇന്‍ഡിപെന്‍ഡന്റ് പ്രൊപ്പല്‍ഷന്‍ സജ്ജീകരിച്ച അന്തര്‍വാഹിനിയും കൈമാറാന്‍ ഫ്രാന്‍സ്. ഇന്ത്യന്‍ വ്യോമസേന റഫാല്‍ യുദ്ധവിമാനങ്ങളില്‍ വഹിക്കുന്ന മിസൈലിനേക്കാള്‍ ഇരട്ടി റേഞ്ച് ഇതിനുണ്ടായിരിക്കും.

സ്‌കാള്‍പ്പ് മിസൈലില്‍ നിന്ന് നവീകരിച്ച നാവിക പതിപ്പിന് അന്തര്‍വാഹിനിയില്‍ നിന്ന് വിക്ഷേപിക്കുമ്പോള്‍ 1000 കിലോമീറ്ററിലധികം ദൂരവും യുദ്ധക്കപ്പലില്‍ നിന്ന് വിക്ഷേപിക്കുമ്പോള്‍ 1400 കിലോമീറ്റര്‍ വരെ ദൂരവും പ്രഹരശേഷിയുണ്ടാകും. ക്രൂയിസ് മിസൈല്‍ സബ്-സോണിക് ആണ്. 2017 മുതല്‍ ഫ്രഞ്ച് നാവികസേനയുടെ ഫ്രിഗേറ്റുകളിലും 2022 മുതല്‍ ബാരാക്കുഡ ക്ലാസ് അന്തര്‍വാഹിനികളിലും മിസൈല്‍ ഉപയോഗിക്കുന്നുണ്ട്.

navy

ടോര്‍പ്പിഡോ ട്യൂബുകളില്‍ ചെറിയ സാങ്കേതിക മാറ്റങ്ങള്‍ വരുത്തിയ ശേഷം സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനികളിലും മിസൈല്‍ ഉപയോഗിക്കാനാകും. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്രൂയിസ് മിസൈല്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ നിര്‍മാതാക്കള്‍ തയ്യാറാണെന്നാണ് വിവരം. ഇന്ത്യന്‍ നാവികസേനയുടെ പ്രൊജക്റ്റ് 75 ന്റെ മുഴുവന്‍ പ്രക്രിയയും കുറഞ്ഞത് 15 വര്‍ഷമോ അതില്‍ കൂടുതലോ എടുക്കും.

അതിനാല്‍ മുംബൈയിലെ മസഗോണ്‍ ഡോക്ക്യാര്‍ഡില്‍ മൂന്ന് അന്തര്‍വാഹിനികള്‍ കൂടി നിര്‍മ്മിക്കാനാണ് തീരുമാനം. 1999 ല്‍ അടല്‍ ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രിയും ജോര്‍ജ് ഫെര്‍ണാണ്ടസ് പ്രതിരോധമന്ത്രിയുമായിരുന്ന കാലത്താണ് ആറ് സ്‌കോര്‍പീന്‍ അന്തര്‍വാഹിനികള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. വാജ്പേയിയുടെ നേതൃത്വത്തിലുള്ള സുരക്ഷാ കാബിനറ്റ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ച് കാല്‍ നൂറ്റാണ്ടിന് ശേഷം 2024-ല്‍ ആണ് ആറാമത്തെ അന്തര്‍വാഹിനി ഇന്ത്യന്‍ നാവികസേനയ്ക്ക് കൈമാറുക.

2025 ഓടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പട്രോളിംഗ് നടത്തുമെന്ന് പ്രതീക്ഷിക്കുന്ന ചൈനീസ് നാവികസേനയുടെ നീക്കം കണക്കിലെടുക്കുമ്പോള്‍ ഇന്തോ-പസഫിക്കിലെ വെല്ലുവിളിയെ നേരിടുകയല്ലാതെ ഇന്ത്യന്‍ നാവികസേനയ്ക്ക് മറ്റ് വഴികളില്ല. നരേന്ദ്ര മോദിയുടെ ഫ്രഞ്ച് സന്ദര്‍ശനം ഫ്രാന്‍സുമായുള്ള ഉഭയകക്ഷി ബന്ധത്തെ മറ്റൊരു തലത്തിലേക്ക് നയിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

അത്യാധുനിക സൗകര്യങ്ങളുള്ള റഫാല്‍ യുദ്ധവിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്നാണ് ഇന്ത്യ വാങ്ങിയിരുന്നത്. റഫാല്‍ ഇടപാടിനായി ഇന്ത്യയും ഫ്രാന്‍സും സംയുക്ത സംഘം രൂപീകരിക്കും എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിലും പ്രതിരോധ മേഖലക്ക് ഡ്രോണുകള്‍ അടക്കം വാങ്ങുന്നതിന് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായിരുന്നു. ചൈന ഉയര്‍ത്തുന്ന ഭീഷണികളുടെ പശ്ചാത്തലത്തിലാണ് നാവിക സേനയെ അത്യാധുനിക ആയുധങ്ങളുമായി സജ്ജമാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+