ഫ്രാന്‍സ് ഭീകരാക്രമണം: ലോറി ഡ്രൈവറെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്
പാരിസ്:ഫ്രാന്‍സിലെ നീസില്‍ ജനക്കൂട്ടത്തിനിടയിലേയ്ക്കു ട്രക്കിടിച്ചു കയറ്റി കൊല നടത്തിയ ലോറി ഡ്രൈവറെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. 31 കാരനായ ഫ്രഞ്ച്-ടുണീഷ്യന്‍ വംശജന്‍ മുഹമ്മദ് ലാഹോയിയെജ് ബോലെല്‍ ആണ് പ്രതിയെന്ന് തിരിച്ചറിഞ്ഞതായി അന്വേഷണ വൃത്തങ്ങള്‍ പറഞ്ഞു.
ചെറിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പോലീസിന് ഇയാളെ നേരത്തേ അറിയാമെന്നാണ് സൂചന. പക്ഷേ ഇയാള്‍ക്ക് തീവ്രവാദ ബന്ധമുള്ളതായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ലോറി ഇയാള്‍ രണ്ടു ദിവസം മുന്‍പ് നീസ് നഗരത്തിനു സമീപത്തു നിന്ന് വാടകയ്ക്ക് എടുത്തതാണെന്ന വിവരവും പോലീസിനു ലഭിച്ചിട്ടുണ്ട്. നീസില്‍ ഇയാള്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റില്‍ പോലീസ് തിരച്ചില്‍ നടത്തി.

ആക്രമണം നടത്താനുപയോഗിച്ചിരുന്ന ലോറി പരിശോധിക്കുന്നതിനിടയില്‍ ഇയാളുടെ തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചതാണ് അന്വേഷണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവായത്. ഇയാളെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ആക്രമണത്തില്‍ ഇതുവരെ പത്തു കുട്ടികളടക്കം 84 പേര്‍ മരിച്ചു.100 ലധികം പേര്‍ക്ക് പരിക്കേറ്റു. തുടര്‍ച്ചയായുളള ഭീകരാക്രമണം ഫ്രാന്‍സിലെ ഇന്റലിജന്‍സ് ഏജന്‍സികളുടെ പരാജയമാണ് കാണിക്കുന്നതെന്ന ആരോപണവുമുയര്‍ന്നിട്ടുണ്ട്












Click it and Unblock the Notifications