കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണം: ഫ്രാന്‍സ് ഐക്യരാഷ്ട്രസഭയില്‍

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണം'

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നിലുള്ള ജെയ്ഷ് ഇ മുഹമ്മദ് തലവന്‍ മൗലാനാ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ ഇന്ത്യ നടത്തുന്ന നീക്കങ്ങള്‍ക്ക് പിന്തുണയുമായി ഫ്രാന്‍സ് ഗവണ്‍മെന്റ്. ഐക്യരാഷ്ട്ര സഭയില്‍ ഫ്രാന്‍സ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനുള്ള പ്രമേയം സമര്‍പ്പിക്കും. ഇന്ത്യയിലെ ഫ്രാന്‍സിന്റെ അംബാസിഡറായ അലക്‌സാന്‍ഡ്രെ സൈഗ്ലര്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

<strong>പുല്‍വാമ ഭീകരാക്രമണം 18 ഹുറിയത്ത് നേതാക്കളുടെ സുരക്ഷ റദ്ദാക്കി, ഒപ്പം 155 രാഷ്ട്രീയ നേതാക്കളുടെയും </strong>പുല്‍വാമ ഭീകരാക്രമണം 18 ഹുറിയത്ത് നേതാക്കളുടെ സുരക്ഷ റദ്ദാക്കി, ഒപ്പം 155 രാഷ്ട്രീയ നേതാക്കളുടെയും

ഇതോടോപ്പം പാരീസില്‍ നടക്കുന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് മീറ്റിങില്‍ പാകിസ്താനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനും ഫ്രാന്‍സ് മുന്‍കൈയെടുക്കും. എഫ്എടിഎഫ് വിവിധ ഗവണ്‍മെന്റുകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കല്‍, രാജ്യാന്തരതലത്തില്‍ സാമ്പത്തിക അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവയെ ഇല്ലാതാക്കാന്‍ നിയമപരമായ പ്രവര്‍ത്തനങ്ങളും നിയന്ത്രണങ്ങളും കൊണ്ടു വരുന്ന സംഘടനയാണ്.

masood-azhar-08


അസറിനെ ആഗോള ഭീകരാനായി പ്രഖ്യാപിക്കാനുള്ള ഫ്രാന്‍സിന്റെ നീക്കം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ ഇന്ത്യയുടെ ദേശിയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവല്‍ നടത്തിയ ഫോണ്‍ ചര്‍ച്ചയുടെ ഭാഗമായാണ്. ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടിയാകുന്നത് വിഷയത്തില്‍ ചൈനയുടെ ഇടപെടലാണ്. ചൈനയ്ക്ക് മേല്‍ സമ്മര്‍ദം ചെലുത്താന്‍ ഇന്ത്യയിലെ ചൈനീസ് അംബാസിഡറായ ലി സാഹോയുമായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ചര്‍ച്ച നടത്തിയിരുന്നു.

English summary
France move to UN for list Jaish e muhammed chief Masood Azhar to global terrorist
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X