കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്രഞ്ച് പ്രസിഡന്റ് ഇന്ത്യന്‍ റിപ്പബ്ലിദിന പരിപാടിയില്‍ അതിഥിയാകും

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹൊലാന്‍ദെ ഇന്ത്യയില്‍ റിപ്പബ്ലിക് ദിന പരിപാടിയില്‍ മുഖ്യാതിഥി ആയി പങ്കെടുത്തേക്കും. എല്ലാവര്‍ഷവും ഇന്ത്യന്‍ റിപ്പബ്ലിക് ദിന പരേഡ് വീക്ഷിക്കാനായി അന്യരാജ്യത്തലവന്മാര്‍ മുഖ്യാതിഥികളായി എത്താറുണ്ട്. ഇതേരീതിയില്‍ 2016 ജനുവരിയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇന്ത്യയില്‍ അതിഥിയായി ഉണ്ടാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

അടുത്തിടെ ഫ്രാന്‍സിലുണ്ടായ ഐസിസ് തീവ്രവാദി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഹൊലാന്‍ദെയുടെ ഇന്ത്യന്‍ സന്ദര്‍ശനം ഏറെ പ്രസക്തമാണ്. ഐസിസിന്റെ മുഖ്യ ശത്രുവായിക്കഴിഞ്ഞ ഹൊലാന്‍ദെയെ ക്ഷണിക്കുക വഴി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഇന്ത്യ തങ്ങളുടെ പക്ഷവും ഉറപ്പിക്കുകയാണ്.

narendramodi

ഹൊലാന്‍ദെയെ ജനുവരി 26ന് നടക്കുന്ന പരിപാടിയില്‍ ക്ഷണിച്ചുകൊണ്ട് നരേന്ദ്ര മോദി കത്തയച്ചുകഴിഞ്ഞു. ഈ വര്‍ഷം ആദ്യം അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയായിരുന്നു റിപ്പബ്ലിക് ദിന പരേഡില്‍ അതിഥിയായി എത്തിയത്. ഫ്രഞ്ച് പ്രസിഡന്റ് കൂടി ഇന്ത്യയില്‍ എത്തുകയാണെങ്കില്‍ എന്‍ഡിഎ സര്‍ക്കാരിന്റെ നയതന്ത്ര വിജയം കൂടിയാകുമത്.

ഫ്രാന്‍സിലും അമേരിക്കയിലും കൂടുതല്‍ ആക്രമണം നടത്തുമെന്ന് കഴിഞ്ഞദിവസം ഐസിസ് മുന്നറിപ്പു നല്‍കിയിരുന്നു. എന്നാല്‍ ഐസിസിന്റെ സിറിയയിലെ കേന്ദ്രങ്ങള്‍ ആക്രമിച്ചുകൊണ്ടാണ് ഫ്രാന്‍സ് ഇതിന് മറുപടി നല്‍കിയത്. ഐസിസും ഫ്രാന്‍സും തമ്മിലുള്ള ശത്രുത ആണവായുധപ്രയോഗത്തില്‍വരെ എത്തിയേക്കാമെന്ന് കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

English summary
France President Francois Hollande, Francois Hollande Chief Guest at Republic Day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X