കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്രീ വെെഫെെയുണ്ട്.. ചാര്‍ജും ചെയ്യാം, എല്ലാം സൗജന്യമാണ്.. അമിത് ഷായെ ട്രോളി കെജ്‌രിവാള്‍

Google Oneindia Malayalam News

ദില്ലി: സോഷ്യല്‍ മീഡിയയില്‍ ഏറ്റുമുട്ടി അമിത് ഷായും അരവിന്ദ് കെജ്‌രിവാളും. ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയ സൗജന്യ വൈഫൈ കണക്ഷനും സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്കായുള്ള സിസിടിവി ക്യാമറകളും എവിടെയെന്ന് അമിത് ഷാ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. അമിത് ഷായ്ക്ക് സൗജന്യ വൈഫൈ ലഭിക്കുന്നില്ലെന്നും, അദ്ദേഹം ദീര്‍ഘനേരമായി തിരഞ്ഞെന്നും അവസാനം ആഭ്യന്തര മന്ത്രിയുടെ ഫോണ്‍ ഓഫായെന്നും ബിജെപി ദില്ലി ഘടകം ട്വീറ്റും ചെയ്തിരുന്നു.

1

ബിജെപി ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ ട്രോളുമായി കെജ്‌രിവാളും രംഗത്തെത്തി. തന്റെ സര്‍ക്കാര്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ സ്‌റ്റേഷനുകള്‍ ഒരുക്കിയിട്ടുണ്ടെന്നായിരുന്നു പരിഹാസം. സര്‍ ഞങ്ങള്‍ ഫ്രീ ബാറ്ററി ചാര്‍ജിംഗും സൗജന്യ വൈഫൈയ്‌ക്കൊപ്പം ലഭ്യമാക്കുന്നുണ്ട്. എന്നാല്‍ ആഭ്യന്തര മന്ത്രി ആ വൈദ്യുതിക്ക് പണം നല്‍കേണ്ടതില്ല. കാരണം ഞങ്ങളുടെ സര്‍ക്കാര്‍ 200 യൂണിറ്റ് വരെയുള്ള വൈദ്യുതിക്ക് പണം ഈടാക്കുന്നില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു.

അതേസമയം അമിത് ഷായുടെ പരാതി ഉപയോഗിച്ച് തന്നെ എഎപി പ്രചാരണായുധമാക്കിയിരിക്കുകയാണ്. 1041 സര്‍ക്കാര്‍ നിയന്ത്രണ സ്‌കൂളുകളില്‍ 1.2 ലക്ഷം സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്ന എഎപി വാഗ്ദാനത്തെ ചൊല്ലിയാണ് കെജ്‌രിവാളും അമിത് ഷായും തമ്മില്‍ പോര് തുടങ്ങിയത്. ജനങ്ങളെ വഞ്ചിക്കുകയാണ് എഎപി സര്‍ക്കാരെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. കുറച്ച് ക്യാമറകള്‍ മാത്രമാണ് അവര്‍ സ്ഥാപിച്ചതെന്നും അമിത് ഷാ പറഞ്ഞു.

അതേസമയം കുറച്ച് സിസിടിവി ക്യാമറകള്‍ മാത്രം ബിജെപി കണ്ടെത്തിയതില്‍ ഞാന്‍ സന്തോഷവാനാണ്. കുറച്ച് ദിവസം മുമ്പ് ഒരു ക്യാമറ പോലും ഇന്‍സ്റ്റാള്‍ ചെയ്യരുതെന്നാണ് നിങ്ങള്‍ പറഞ്ഞത്. ഇനി നിങ്ങള്‍ ഞങ്ങള്‍ സ്‌കൂളുകളിലുള്ള ക്യാമറുകളും കാണിച്ച് തരാം. ദില്ലിയിലെ ജനങ്ങള്‍ രാഷ്ട്രീയം മാറ്റിയതില്‍ ഞാന്‍ സന്തോഷവാനാണ്. അതുകൊണ്ട് ബിജെപിക്ക് സിസിടിവിയുടെയും സ്‌കൂളുകളുടെയും പേരില്‍ വോട്ടു തേടാന്‍ സാധിക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ദില്ലിയില്‍ കളി മാറ്റി കോണ്‍ഗ്രസ്, പഞ്ചാബി വോട്ടര്‍മാരെ പിടിക്കാന്‍ സിദ്ദു, പ്രചാരണം ഇങ്ങനെദില്ലിയില്‍ കളി മാറ്റി കോണ്‍ഗ്രസ്, പഞ്ചാബി വോട്ടര്‍മാരെ പിടിക്കാന്‍ സിദ്ദു, പ്രചാരണം ഇങ്ങനെ

English summary
free charging stations too arvind kejriwal trolls amit shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X