കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

18 നും 59 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യ കോവിഡ് ബൂസ്റ്റര്‍ വെള്ളിയാഴ്ച മുതല്‍

Google Oneindia Malayalam News

ന്യൂദല്‍ഹി: ജൂലൈ 15 മുതല്‍ 18 നും 59 നും ഇടയില്‍ പ്രായമുള്ള വ്യക്തികള്‍ക്ക് സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ കോവിഡ് -19 വാക്‌സിന്‍ മുന്‍കരുതല്‍ ഡോസുകള്‍ നല്‍കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. ബൂസ്റ്റര്‍ ഷോട്ടുകള്‍ സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്ന് സൗജന്യമായാണ് നല്‍കുക.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി കേന്ദ്രത്തിന്റെ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നടക്കുന്ന 75 ദിവസത്തെ സ്‌പെഷ്യല്‍ ഡ്രൈവിന് കീഴിലാണ് മുന്‍കരുതല്‍ ഡോസ് നല്‍കുന്നത്.

covid

സല്‍മാന്‍ ഖാനെ കൊല്ലാന്‍ ഗുണ്ടാത്തലവന്‍ വാങ്ങിയത് 4 ലക്ഷത്തിന്റെ തോക്ക്; വെളിപ്പെടുത്തല്‍സല്‍മാന്‍ ഖാനെ കൊല്ലാന്‍ ഗുണ്ടാത്തലവന്‍ വാങ്ങിയത് 4 ലക്ഷത്തിന്റെ തോക്ക്; വെളിപ്പെടുത്തല്‍

'ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിക്കുകയാണ്. ആസാദി കാ അമൃത് കാലിന്റെ വേളയില്‍, 2022 ജൂലൈ 15 മുതല്‍ അടുത്ത 75 ദിവസം വരെ 18 വയസ്സിന് മുകളിലുള്ള പൗരന്മാര്‍ക്ക് ബൂസ്റ്റര്‍ ഡോസ് സൗജന്യമായി നല്‍കുമെന്ന് തീരുമാനിച്ചു,' കേന്ദ്രമന്ത്രി പറഞ്ഞു.

നാടുവിട്ടോടി പ്രസിഡന്റ്: പിന്നാലെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ശ്രീലങ്ക; സമരക്കാരെ തടയാതെ പട്ടാളവുംനാടുവിട്ടോടി പ്രസിഡന്റ്: പിന്നാലെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ശ്രീലങ്ക; സമരക്കാരെ തടയാതെ പട്ടാളവും

Recommended Video

cmsvideo
മെസേജിന് ശ്രീലേഖ തന്ന മറുപടി ഇങ്ങനെ'; ഭാഗ്യലക്ഷ്മി പറയുന്നു |*Kerala

പ്രായപൂർത്തിയായ മുഴുവൻ പേർക്കും കൊവിഡ് വാക്സിൻറെ കരുതൽ ഡോസ് നൽകി തുടങ്ങിയത് ഏപ്രിൽ മാസത്തിലാണ്. പതിനെട്ടിനും അമ്പത്തിയൊമ്പതിനുമിടയിലുള്ള വ്യക്തികൾക്ക് സ്വകാര്യ കേന്ദ്രങ്ങളിൽ പണമടച്ചാണ് കരുതൽ ഡോസ് വിതരണം. വാക്സിൻറെ ഡോസിന് 225 രൂപയാണ് സർക്കാർ നിശ്ചയിച്ച വില. സർവ്വീസ് ചാർജായി പരമാവധി 150 രൂപ ഈടാക്കാം.

English summary
Free covid booster for 18 to 59-year-olds from July 15, says Union minister Anurag Thakur said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X