കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എട്ട് കോടി കുടുംബങ്ങള്‍ക്ക് സൗജന്യ പാചക വാതക സിലിണ്ടര്‍; കര്‍ഷകര്‍ക്ക് 2000 രൂപ ബാങ്കിലെത്തും

  • By Desk
Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് ഭീതി പടരുന്നതിനിടെ ആശ്വാസ പദ്ധതിയുമായി നരേന്ദ്ര മോദി സര്‍ക്കാര്‍. സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള 1.70 ലക്ഷം കോടി രൂപയുടെ പദ്ധതിയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യവ്യാപക ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ദരിദ്ര ജനവിഭാഗങ്ങളെ ലക്ഷ്യമിട്ട് പദ്ധതികള്‍ പ്രഖ്യാപിച്ചത്. നിലവിലെ നിയന്ത്രണങ്ങള്‍ നേരിട്ട് ബാധിക്കുക സാധാരണക്കാരെ ആണെന്നും രാജ്യത്ത് ആരും പട്ടിണി കിടക്കേണ്ട സാഹചര്യമുണ്ടാകരുതെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

lpg

8.3 കോടി ദരിദ്ര കുടുംബങ്ങള്‍ക്ക് സൗജന്യ പാചകവാതക സിലിണ്ടര്‍ അനുവദിക്കുമെന്ന പ്രഖ്യാപനം എടുത്തുപറയേണ്ടതാണ്. അടുത്ത മൂന്ന് മാസത്തേക്കാണ് സിലിണ്ടര്‍ അനുവദിക്കുക. ഉജ്വല പദ്ധതിക്ക് കീഴിലാണ് സിലിണ്ടര്‍ നല്‍കുക. മാത്രമല്ല, കര്‍ഷകര്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ 2000 രൂപ എത്തും. 8.69 കോടി കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. ഏപ്രില്‍ ആദ്യവാരം 2000 രൂപ ബാങ്ക് വഴി കൈമാറ്റം ചെയ്യുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

കുടിയേറ്റ ജോലിക്കാര്‍, തൊഴിലാളികള്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് വേണ്ടിയാണ് പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഘട്ടത്തില്‍ ദരിദ്ര്യ വിഭാഗങ്ങള്‍ക്കാണ് സഹായം വേഗത്തില്‍ വേണ്ടതെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയുടെ കീഴിലാണ് പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. ആരും വിശപ്പ് സഹിക്കുന്ന സാഹചര്യം രാജ്യത്തുണ്ടാകരുതെന്ന് മന്ത്രി പറഞ്ഞു.

ലോകവസാനം വരുന്നു; അര്‍ധരാത്രി കൂട്ടബാങ്ക് മുഴങ്ങി, സ്ത്രീകളുടെ കൂട്ടക്കരച്ചില്‍, കശ്മീരില്‍ നടന്നത്ലോകവസാനം വരുന്നു; അര്‍ധരാത്രി കൂട്ടബാങ്ക് മുഴങ്ങി, സ്ത്രീകളുടെ കൂട്ടക്കരച്ചില്‍, കശ്മീരില്‍ നടന്നത്

ആശാ വര്‍ക്കര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങി കൊറോണ വൈറസുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നവര്‍ക്ക് 50 ലക്ഷം രൂപയുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രഖ്യാപിച്ചു. ഓരോ തൊഴിലാളികള്‍ക്കും 50 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് ലഭിക്കും. അടുത്ത മൂന്ന് മാസത്തേക്ക് എട്ട് കോടി ദരിദ്ര ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യം അനുവദിച്ചു. ഒരു വ്യക്തിക്ക് അഞ്ച് കിലോ അരി അല്ലെങ്കില്‍ ഗോതമ്പ് ലഭിക്കും. കൂടാതെ അഞ്ച് കിലോ സൗജന്യമായും നല്‍കും. ഒരു കിലോ പയറ് വര്‍ഗവും നല്‍കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ഭക്ഷ്യധാന്യങ്ങള്‍ രണ്ടുഘട്ടമായി വാങ്ങാം. വൃദ്ധര്‍, വിധവകള്‍, അംഗപരിമിതര്‍ എന്നിവര്‍ക്ക് പ്രത്യേക ഫണ്ട് നീക്കിവയ്ക്കും. ഇവര്‍ക്ക് 1000 രൂപ പ്രത്യേകം നല്‍കും. മൂന്ന് കോടി ജനങ്ങള്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം കിട്ടും. ജന്‍ധന്‍ അക്കൗണ്ടുള്ള വനിതകള്‍ക്ക് മൂന്ന് മാസം 500 രൂപ വീതം നല്‍കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

English summary
Sitharaman announces relief package of Rs 1.70 lakh crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X