ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ കർഷകർക്ക് സൗജന്യ വൈദ്യുതി; യോഗി ആദിത്യനാഥ്
ലഖ്നൗ; ഉത്തർ പ്രദേശിൽ ബിജെപി വീണ്ടും അധികാരത്തിൽ എത്തിയാൽ കർഷകർക്ക് സൗജന്യ വൈദ്യുതിയും പെൺകുട്ടികൾക്ക് സ്കൂട്ടിയും നൽകുമെന്ന് മുഖ്യമന്ത്രി യോ ഗി ആദിത്യനാഥ്. അഞ്ചാം ഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായി വ്യാഴാഴ്ച ബാരാബങ്കിയിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ആദിത്യനാഥ് ഇക്കാര്യം വെളിപ്പെടുത്തിയത്.
"സംസ്ഥാനത്ത് ബിജെപി അധികാരത്തിൽ തിരിച്ചെത്തിയാൽ കർഷകർക്ക് സൗജന്യ വൈദ്യുതിയും പെൺകുട്ടികൾക്ക് സ്കൂട്ടിയും നൽകും. നിരവധി പുതിയ സ്കൂളുകളും എക്സ്പ്രസ് ഹൈവേകളും നിർമ്മിക്കും." ആദിത്യനാഥ് പറഞ്ഞു. എസ്പി സംസ്ഥാനത്ത് കലാപാഹ്വാനം നടത്തുന്നു എന്നും യോ ഗി ആരോപിച്ചു. "കലാപങ്ങൾ പ്രചരിപ്പിക്കുന്ന ഗവൺമെന്റിനെയാണോ നിങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഗവൺമെന്റിനെയാണോ നിങ്ങൾക്ക് വേണ്ടതെന്ന് നിങ്ങൾ തീരുമാനിക്കണം". യോ ഗി പ്രസം ഗത്തിൽ പറഞ്ഞു.

വൈദ്യുതി വിതരണത്തിലും മുൻ സമാജ്‌വാദി സർക്കാരിനെ യോ ഗി കടന്നാക്രമിച്ചു. " ഈ സർക്കാർ 63.87 കോടി രൂപ ചെലവിൽ ബാരാബങ്കിയിലെ രാംനഗർ പ്രദേശത്ത് വൈദ്യുതി സബ്‌സ്റ്റേഷൻ സ്ഥാപിച്ചതോടെ എല്ലാ വീട്ടിലും തടസ്സമില്ലാത്ത വൈദ്യുതി വിതരണം ചെയ്യാൻ സാധിച്ചു" എസ്പി സർക്കാർ വൈദ്യുത വിതരണത്തിൽ സംസ്ഥാനത്ത് വിവേചനം കാണിച്ചിരുന്നു. എന്നാൽ ബിജെപി സർക്കാർ എല്ലാ ജില്ലയിലും തുല്യ വൈദ്യുതി ഉറപ്പാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മുഖമന്ത്രി കന്യാ സുമംഗല യോജനയ്ക്ക് കീഴിൽ പെൺകുട്ടികൾക്ക് നൽകുന്ന തുക 15,000 രൂപയായി 25,000 രൂപയായി ഉയർത്തുമെന്നും വിവാഹത്തിന് നൽകുന്ന തുക 51,000 രൂപയിൽ നിന്ന് ഒരു ലക്ഷമായി ഉയർത്തുമെന്നും ആദിത്യനാഥ് പറഞ്ഞു.
ബാരാബങ്കിയിലെ രാംനഗർ മേഖലയിൽ 36.22 കോടി രൂപ ചെലവിൽ വെള്ളപ്പൊക്ക പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനിടയിൽ. പാലങ്ങളുടെയും റോഡുകളുടെയും നിർമാണവുമായി ബന്ധപ്പെട്ട പദ്ധതികൾ ബിജെപി സർക്കാർ നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം അകാശപ്പെട്ടു. മുൻ സർക്കാരുകൾ ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് നേരെ കണ്ണടക്കുകയായിരുന്നു, എന്നാൽ ബിജെപി സർക്കാർ അതിനനുസരിച്ച് പദ്ധതികൾ ആവിഷ്‌കരിച്ചാണ് അവ നടപ്പിലാക്കിയതെന്നും യുപി മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
എസ് പി സർക്കാർ സംസ്ഥാനത്തെ മാഫിയകളിൽ നിന്ന് പണം പിരിച്ച് സ്വന്തം പോക്കറ്റ് നിറച്ചപ്പോൾ. ബിജെപി സർക്കാർ ആ പണം സംസ്ഥാനത്തിന്റെ ക്ഷേമത്തിനായാണ് ചിലവഴിച്ചതെന്നും യോ ഗി അവകാശപ്പെട്ടു. ഫെബ്രുവരി 27നാണ് സംസ്ഥാനത്ത് അഞ്ചാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 60 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പായിരിക്കും അന്ന് നടക്കുക.












Click it and Unblock the Notifications