കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടിയേറ്റ തൊഴിലാളികളെ ചേർത്ത് പിടിച്ച് കേന്ദ്രം, 3 പദ്ധതികൾ, രണ്ട് മാസം സൗജന്യ റേഷൻ!

Google Oneindia Malayalam News

ദില്ലി: കുടിയേറ്റ തൊഴിലാളികളെ സഹായിക്കുന്നതിന് വേണ്ടിയുളള പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിര്‍മല സീതാരാമന്റെ രണ്ടാം പത്രസമ്മേളനം. അതിഥി തൊഴിലാളികള്‍ക്കായി മൂന്ന് പദ്ധതികളാണ് കേന്ദ്രം നടപ്പാക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. കുടിയേറ്റ തൊഴിലാളികള്‍ക്ക് രണ്ട് മാസത്തെ ഭക്ഷ്യധാന്യം സൗജന്യമായി നല്‍കും. 5 കിലോ ധാന്യവും ഒരു കിലോ പരിപ്പും നല്‍കും. മുഴുവന്‍ ചെലവും കേന്ദ്രസര്‍ക്കാര്‍ വഹിക്കും.

പദ്ധതി നടത്തിപ്പ് ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്കായിരിക്കും. രാജ്യത്തെ 8 കോടി ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. കര്‍ഷകര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും സർക്കാർ സഹായം നല്‍കിയിട്ടുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. 11002 കോടി രൂപ കുടിയേറ്റ തൊഴിലാളികളെ സഹായിക്കുന്നതിന് വേണ്ടി കൈമാറി. സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് വഴിയാണ് പണം കൈമാറിയത്.

covid

മടങ്ങിയെത്തുന്ന തൊഴിലാളികളെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും. അതിഥി തൊഴിലാളികൾക്ക് ന്യായമായ വാടകയ്ക്ക് താമസ സൌകര്യം ഒരുക്കും. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ഇവർക്കായി പാർപ്പിട സമുച്ചയങ്ങളുണ്ടാക്കും. പ്രധാനമന്ത്രി ആവാസ് യോജന വഴിയാണ് പദ്ധതി നടപ്പിലാക്കുക.

Recommended Video

cmsvideo
എവിടെ ഞങ്ങടെ 15 ലക്ഷം , എന്നിട്ട് പോരെ ഈ 20 ലക്ഷം കോടി? | Oneindia Malayalam

ഒരിന്ത്യ, ഒരു കൂലി നടപ്പാക്കുമെന്നും നിർമല സീതാരാമൻ പ്രഖ്യാപിച്ചു. എല്ലാ തൊഴില്‍ മേഖലകളിലും മിനിമം കൂലി ഉറപ്പാക്കും. കൂലിയുമായി ബന്ധപ്പെട്ട പ്രാദേശിക വേർതിരിവുകൾ ഒഴിവാക്കും. മഴക്കാലത്തും തൊഴിലുറപ്പ് പദ്ധതി നടത്തും. 10,000 കോടി രൂപ ഇതുവരെ തൊഴിലുറപ്പ് പദ്ധതി വഴി കൂലിയായി നൽകി. ജോലി സ്ഥലത്തെ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കും. തൊഴിലാളികള്‍ക്ക് വാര്‍ഷിക ആരോഗ്യ പരിശോധന നിര്‍ബന്ധമാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ശബരിമല ദർശനത്തിന് ശ്രമിച്ച രഹ്ന ഫാത്തിമയെ പിരിച്ച് വിട്ട് ബിഎസ്എൻഎൽ! നേരിടുമെന്ന് രഹ്ന!ശബരിമല ദർശനത്തിന് ശ്രമിച്ച രഹ്ന ഫാത്തിമയെ പിരിച്ച് വിട്ട് ബിഎസ്എൻഎൽ! നേരിടുമെന്ന് രഹ്ന!

ഇതാവണം പാർട്ടി! ഗുജറാത്തിൽ ഉളളി കർഷകരുടെ കണ്ണീരൊപ്പി കോൺഗ്രസ്! തിരിഞ്ഞ് നോക്കാതെ ബിജെപി!ഇതാവണം പാർട്ടി! ഗുജറാത്തിൽ ഉളളി കർഷകരുടെ കണ്ണീരൊപ്പി കോൺഗ്രസ്! തിരിഞ്ഞ് നോക്കാതെ ബിജെപി!

English summary
Free food grains for migrant labourers for two months, Says Nirmala Sitaraman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X