കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാവപ്പെട്ടവര്‍ക്ക് നവംബര്‍ വരെ സൗജന്യ ഭക്ഷണം നല്‍കുമെന്ന് നരേന്ദ്ര മോദി; 90000 കോടി ചെലവില്‍...

  • By Desk
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയുടെ ഭാഗമായി അടുത്ത നവംബര്‍ വരെ പാവപ്പെട്ടവര്‍ക്ക് സൗജന്മയായി ഭക്ഷണം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്്ത് സംസാരിക്കുകയായിരുന്നു മോദി. 80 കോടി ജനങ്ങള്‍ക്ക് നവംബര്‍ വരെ ഈ പദ്ധതിയുടെ നേട്ടം ലഭിക്കും. എല്ലാ കുടുംബങ്ങള്‍ക്കും അഞ്ച് കിലോ ഗോതമ്പ് അല്ലെങ്കില്‍ അരി സൗജന്യമായി നല്‍കും. കൂടാതെ ഒരു കിലോ പയറും നല്‍കും. ഈ പദ്ധതിക്ക് വേണ്ടി 90000 കോടി രൂപയാണ് ചെലവ് വരികയെന്നും നരേന്ദ്ര മോദി പറഞ്ഞു.

N

കാര്‍ഷിക മേഖലയില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയാണ് സര്‍ക്കാര്‍ മഴക്കാലത്തും അതിന് ശേഷവും പ്രവര്‍ത്തിക്കുന്നത്. മറ്റു മേഖലയില്‍ അല്‍പ്പം മന്ദഗതിയുണ്ടാകും. ജൂലൈ മുതല്‍ ആഘോഷ വേളകള്‍ പലതും വരികയാണ്. അതുകൊണ്ടുതന്നെ ചെലവും വര്‍ധിക്കും. ഇതെല്ലാം കണക്കിലെടുത്ത് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന നവംബര്‍ വരെ നീട്ടുന്നതെന്നും മോദി പറഞ്ഞു.

Recommended Video

cmsvideo
TikTok Issues First Response After Being Banned By Modi Govt | Oneindia Malayalam

ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് എന്ന പദ്ധതി നടപ്പാക്കാന്‍ പോകുകയാണ്. ഇതിന്റെ ഗുണം പാവപ്പെട്ടവര്‍ക്കാണ്. അവര്‍ രാജ്യത്തിന്റെ ഏത് ഭാഗത്ത് ജോലിക്ക് പോയാലും പദ്ധതിയുടെ ഗുണം ലഭിക്കും. അടുത്ത നവംബര്‍ വരെ ഗരീബ് കല്യാണ്‍ അന്ന യോജന നീട്ടുന്നതോടെ സര്‍ക്കാരിന് 90000 കോടി രൂപയുടെ ചെലവ് വരും. കഴിഞ്ഞ മൂന്ന് മാസം ഈ പദ്ധതിക്ക് വേണ്ടി ചെലവഴിച്ച തുക കൂടി കണക്കാക്കുമ്പോള്‍ മൊത്തം ഒന്നര ലക്ഷം കോടി രൂപയാകുമെന്നും മോദി പറഞ്ഞു. രാജ്യത്തെ കര്‍ഷകരെയും നികുതിദായകരെയും അഭിനന്ദിക്കുന്നുവെന്നും മോദി പറഞ്ഞു.

ഗല്‍വാനില്‍ രണ്ടും കല്‍പ്പിച്ച് ഇന്ത്യ; ടി90 ഭീഷ്മ ടാങ്കുകള്‍ ഇറക്കി, ചൈനീസ് ചതിക്കുഴി പരസ്യമായിഗല്‍വാനില്‍ രണ്ടും കല്‍പ്പിച്ച് ഇന്ത്യ; ടി90 ഭീഷ്മ ടാങ്കുകള്‍ ഇറക്കി, ചൈനീസ് ചതിക്കുഴി പരസ്യമായി

വളരെ കുറച്ച് സമയം മാത്രമാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. ചൈന വിഷയത്തെ കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ല. ചൈനീസ് അതിര്‍ത്തിയില്‍ സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ മോദി പ്രതികരിക്കുമെന്ന് കരുതിയിരുന്നു. എന്നാല്‍ 15 മിനിറ്റോളം നീണ്ട പ്രസംഗത്തില്‍ കൊറോണയും ബന്ധപ്പെട്ട കാര്യങ്ങളും മാത്രമാണ് മോദി പറഞ്ഞത്.

ട്രംപിനെ ഇറാന്‍ എങ്ങനെ 'തൂക്കിലേറ്റും'? ഇന്റര്‍പോള്‍ കൈവിട്ടു, ഇലക്ഷനില്‍ തോറ്റാലും വിടില്ലെന്ന്ട്രംപിനെ ഇറാന്‍ എങ്ങനെ 'തൂക്കിലേറ്റും'? ഇന്റര്‍പോള്‍ കൈവിട്ടു, ഇലക്ഷനില്‍ തോറ്റാലും വിടില്ലെന്ന്

English summary
Free food to poor will be in place till November: Prime Minister Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X