സൗജന്യ ലാപ്‌ടോപ്പും വൈഫൈയും; ബിജെപിയുടെ വാഗ്ദാനം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് കൈനിറയെ വാഗ്ദാനവുമായി ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക. വിദ്യാഭ്യാസ രംഗത്ത് ഉണര്‍വുണ്ടാക്കാന്‍ പ്രാപ്തമായ പ്രഖ്യാപനങ്ങളുമായാണ് ബിജെപി പത്രിക പുറത്തിറക്കിയത്. സൗജന്യ ലാപ്‌ടോപ്പും വൈഫൈയുമാണ് പ്രധാന വാഗ്ദാനം.

കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കിയത്. ഏറെ വാഗ്ദനാങ്ങളുള്ള ഇത്തരമൊരു പത്രിക പുറത്തിറക്കുന്നതില്‍ അഭിമാനമുണ്ടെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ഉത്തരാഖണ്ഡിലെ വികസനത്തിന് പ്രാപ്തമാകുന്ന വാഗ്ദാനങ്ങളാണ് ബിജെപി സംസ്ഥാനത്തെ ജനങ്ങള്‍ക്കു മുന്നില്‍ വെക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

bjp

ഉത്തരാഖണ്ഡ് ഏറെ വികസന സാധ്യതയുള്ള സംസ്ഥാനമാണ്. ടൂറിസം മേഖലയിലും വിദ്യാഭ്യാസ മേഖലയിലും ഉത്തരാഖണ്ഡിന് മുന്നോട്ടു പോകാനുണ്ട്. ബിജെപി അധികാരത്തിലെത്തുകയാണെങ്കില്‍ സംസ്ഥാനത്തിന്റെ സമഗ്രവികസനം സാധ്യമാകും. ബിജെപി ഇത്തവണ ഉത്തരാഖണ്ഡില്‍ അധികാരത്തിലെത്തുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

പതിനാലു പേജുള്ള പത്രികയുടെ കവര്‍ പേജില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമാണ് പ്രധാന മുഖങ്ങള്‍. പിജി വരെ സൗജന്യ വിദ്യാഭ്യാസം, വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ് സ്മാര്‍ട് ഫോണ്‍. പെണ്‍കുട്ടികള്‍ക്കായി ബോര്‍ഡിങ് സ്‌കൂളുകള്‍ തുടങ്ങിയവയെല്ലാം ബിജെപി പ്രകടന പത്രികയില്‍ പറയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+