ചെന്നൈയില്‍ ഇന്ന് വോട്ട് ചെയ്യുന്നവര്‍ക്ക് ഫ്രീ സിനിമ ടിക്കറ്റ്
ചെന്നൈ: ചെന്നൈയില്‍ ഇന്ന് വോട്ട് രേഖപ്പെടുത്തുന്നവര്‍ക്ക് ഫ്രീ സിനിമ ടിക്കറ്റ്. ചെന്നൈയില്‍ മാത്രമല്ല സമീപ പ്രദേശങ്ങളില്‍ വോട്ട് ചെയ്യുന്നവര്‍ക്കും സൗജന്യ സിനിമ ടിക്കറ്റുകള്‍ ലഭിക്കും.
'ഗോ വോട്ട് & ഗെറ്റ് ഫ്രീ മൂവി ടിക്കറ്റ്' എന്ന പേരിലാണ് വോട്ടിങ് ചെയ്യുന്നവര്‍ക്ക് സിനിമാ ടിക്കറ്റുകളും മറ്റു ആനുകൂല്യങ്ങളും നല്‍കുന്നത്. എജിഎസ് സിനാമാസ് ആണ് ഫേസ്ബുക്കില്‍ സൗജന്യ ടിക്കറ്റുകള്‍ നല്‍കുന്ന കാര്യം പോസ്റ്റ് ചെയ്തത്. വോട്ട് ചെയ്യൂ, സിനിമ ടിക്കറ്റുകള്‍ കരസ്ഥമാക്കൂ, നിങ്ങളുടെ സെല്‍ഫി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യൂ എന്നായിരുന്നു.

സൗജന്യ സിനാമ ടിക്കറ്റില്‍ തീരുന്നില്ല ഓഫറുകള്‍, ഇലക്ഷന്‍ കാമ്പയിനുമായി ബന്ധപ്പെട്ട് പ്രത്യേക ഡിസ്‌കൗണ്ടുകളും ഭക്ഷണവും ഓഫര്‍ ചെയ്യുന്നുണ്ട്. വോട്ട് ചെയ്യുന്നവര്‍ക്ക് മാത്രമേ ഇത് ലഭിക്കുകയുള്ളൂ.
എജിഎസ് സിനിമാസിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചെറുപ്പക്കാര്‍ പ്രതികരിച്ചത് പലതരത്തിലാണ്. വോട്ട് ചെയ്യേണ്ടത് പൗരന്റെ അവകാശമാണെന്നും അതിനെ കച്ചവട കണ്ണോടെ കാണരുതെന്നും പലരും പറഞ്ഞു. ഓഫറുകള്‍ നല്‍കുന്നതോടെ വോട്ടിന്റെ പ്രാധ്യാന്യമാണ് നഷ്ടപ്പെടുന്നു എന്ന പൊതു അഭിപ്രായമാണ് സോഷ്യല്‍ മീഡിയയില്‍ പറയുന്നത്.












Click it and Unblock the Notifications