കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ-യൂറോപ്പ് സ്വതന്ത്ര വ്യാപാര കരാര്‍; മന്ത്രിതല ചര്‍ച്ചയ്ക്ക് ധാരണ, സഹകരണം ശക്തമാക്കും

  • By Desk
Google Oneindia Malayalam News

ദില്ലി: ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ 15ാം ഉച്ചകോടിയിലും സാധ്യമായില്ല. തുടര്‍ ചര്‍ച്ചകള്‍ക്ക് മന്ത്രിമാരുടെ സമിതിയെ നിയോഗിക്കാന്‍ ചര്‍ച്ചയില്‍ ധാരണയായി എന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു. 2007 മുതല്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും ഇതുവരെ കരാര്‍ യാഥാര്‍ഥ്യമായിട്ടില്ല. കരാര്‍ രൂപീകരിക്കണത്തിന് പ്രത്യേക സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.

E

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യൂറോപ്പ്. 10000 കോടി ഡോളറിന്റെ വ്യാപാരമാണ് ഇന്ത്യയും യൂറോപ്പും തമ്മിലുള്ളതെന്നും സ്വരൂപ് പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപകരില്‍ പ്രധാനിയാണ് യൂറോപ്പ്യന്‍ യൂണിയന്‍. 9100 കോടി ഡോളറിന്റെ നിക്ഷേപമാണ് യൂറോപ്പിന് ഇന്ത്യയിലുള്ളത്. ബുധനാഴ്ച നടന്ന ഉച്ചകോടിയിലും വ്യാപാരവും നിക്ഷേപവുമായിരുന്നു പ്രധാന ചര്‍ച്ച.

ആദ്യം കൂസലില്ലാതെ കണ്ട ഫൈസല്‍ ഫരീദ് എവിടെ? നമ്പര്‍ കുറച്ചത് മനപ്പൂര്‍വമോ, അടുപ്പക്കാരുടെ ഫൈസി...ആദ്യം കൂസലില്ലാതെ കണ്ട ഫൈസല്‍ ഫരീദ് എവിടെ? നമ്പര്‍ കുറച്ചത് മനപ്പൂര്‍വമോ, അടുപ്പക്കാരുടെ ഫൈസി...

ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യൂറോപ്യന്‍ യൂണിയനെ പ്രതിനിധീകരിച്ച് ചാള്‍സ് മൈക്കലും പങ്കെടുത്തു. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റാണ് ഇദ്ദേഹം. കൂടാതെ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വണ്‍ഡര്‍ ലിയനും സംബന്ധിച്ചു. രണ്ടു വര്‍ഷം മുമ്പ് ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി ദില്ലിയില്‍ നടന്നിരുന്നു.

രാജസ്ഥാനില്‍ മഞ്ഞുരുക്കം; സച്ചിന്‍ പൈലറ്റിന് ദേശീയ പദവി നല്‍കിയേക്കും, ക്ഷണിച്ച് കോണ്‍ഗ്രസ്രാജസ്ഥാനില്‍ മഞ്ഞുരുക്കം; സച്ചിന്‍ പൈലറ്റിന് ദേശീയ പദവി നല്‍കിയേക്കും, ക്ഷണിച്ച് കോണ്‍ഗ്രസ്

വ്യാപാരം, നിക്ഷേപം, പ്രതിരോധം തുടങ്ങിയ കാര്യങ്ങളാണ് ഇന്നത്തെ ഉച്ചകോടിയില്‍ പ്രധാനാമായും ചര്‍ച്ചയായത്. ചൈനയുടെ അതിര്‍ത്തി കൈയ്യേറ്റവും വിഷയമായി. യൂറോപ്പുമായുള്ള സഹകരണത്തിന്റെയും വ്യാപാര ബന്ധത്തിന്റെയും പ്രാധാന്യവും ചരിത്ര പശ്ചാത്തലവും സൂചിപ്പിച്ചാണ് പ്രധാനമന്ത്രി തന്റെ ഉദ്ഘാടന പ്രസംഗം നടത്തിയത്. കൊറോണ പ്രതിരോധവും തീവ്രവാദത്തിനെതിരായ പോരാട്ടവുമാണ് ആഗോള സമൂഹം നടത്തേണ്ടത് എന്നും മോദി ഓര്‍മിപ്പിച്ചു.

English summary
Free trade deal talk between India and European Union will continue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X