സൗജന്യ വാക്‌സിനേഷന്‍: പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് ബാനറുകള്‍ സ്ഥാപിക്കാന്‍ യുജിസി നിര്‍ദ്ദേശം
മുംബൈ: രാജ്യത്തെ 18 വയസിന് മുകളിലുള്ള പൗരന്മാര്‍ക്ക് സൗജന്യ വാക്‌സിന്‍ അനുവദിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് ബാനറുകള്‍ സ്ഥാപിക്കണമെന്ന് യുജിസിയുടെ നിര്‍ദ്ദേശം. സര്‍ക്കാര്‍ സഹായം ലഭിക്കുന്ന കോളേജുകളോടും യൂണിവേഴ്‌സിറ്റികളോടുമാണ് യുജിസി ഇങ്ങനെ ഒരു നിര്‍ദ്ദേശം മുന്നോട്ടുവച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്തിയ ബാനറില്‍ ഹിന്ദിയിലും ഇംഗ്ലീഷിലും നന്ദി അറിയിക്കണമെന്നും യുജിസിയുടെ നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

കര്‍ണാടകയില്‍ ബസ് ഗതാഗതം പുനസ്ഥാപിച്ചു; ചിത്രങ്ങള്‍ കാണാം
ബാനറില്‍ എന്ത് എഴുതണമെന്നതിനെ കുറിച്ചും നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. എല്ലാവര്‍ക്കും വാക്‌സിന്‍, എല്ലാവര്‍ക്കും സൗജന്യം, ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ കാമ്പയിന്‍, പ്രധാനമന്ത്രിക്ക് നരേന്ദ്ര മോദിക്ക് നന്ദി- ഇങ്ങനെ ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതണമെന്നാണ് നിര്‍ദ്ദേശം. യുജിസിയുടെതേ പോലത്തെ സമാന ഉത്തരവ് മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളായ റെയില്‍വെ, ആശുപത്രികള്‍, ബാങ്കുകളിലും എത്തിയെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
റെയില്‍വെയിലെ ഉദ്യോഗസ്ഥന് സമാനരീതിയിലുള്ള സന്ദേശം ലഭിച്ചെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്ഥാപിക്കുന്ന ബാനറുകളുടെ ചിത്രം സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റ് ചെയ്യണമെന്നും യുജിസി സെക്രട്ടറി പുറത്തിറക്കിയ സന്ദേശത്തില്‍ പറയുന്നു. രാജ്യത്തെ 18 വയസിന് മുകളിലുള്ളവര്‍ക്കുള്ള വാക്‌സിന്‍ നയം തിങ്കളാഴ്ച നിലവില്‍ വന്നിരുന്നു.
Recommended Video
മലയാളികളുടെ പ്രിയപ്പെട്ട നായിക; കനിഹയുടെ ചിത്രങ്ങൾ വൈറലാകുന്നു












Click it and Unblock the Notifications