കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൗമാരക്കാരനെ തട്ടിക്കൊണ്ടു പോയി 50 കോടി പ്രതിഫലം ചോദിച്ച സംഘം പോലീസ് പിടിയില്‍

  • By ഭദ്ര
Google Oneindia Malayalam News

ദില്ലി: കൗമാരക്കാരനെ തട്ടിക്കൊണ്ടു പോയി 50 കോടി രൂപ ആവശ്യപ്പെട്ട ഗുണ്ടാ സംഘത്തെ ദില്ലി പോലീസ് ക്രൈം ബ്രാഞ്ച് വിഭാഗം അറസ്റ്റ് ചെയ്തു. സംഘത്തില്‍ മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തട്ടിക്കൊണ്ടു പോകലിന് ആസൂത്രണം ചെയ്ത എട്ട് പേര്‍ കൂടി പോലീസ് പിടിയിലാകാനുണ്ടെന്ന് ജോയിന്റ് കമ്മീഷണര്‍ അറിയിച്ചു.

ഇടക്കാല പാര്‍ട്ടി പ്രവര്‍ത്തകരും സ്ഥല കച്ചവടക്കാരുമായ മഹേഷ്, മഞ്ചീത്ത് എന്നിവരാണ് ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് ആണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകല്‍ ആസൂത്രണം ചെയ്തത്. ആണ്‍കുട്ടിയുടെ പിതാവിനോടുള്ള വൈരാഗ്യമാണ് ഇതിന് പുറകില്‍ എന്ന് പറയുന്നു.

 molesting

വിക്രാന്ത് ഷോക്കീന്‍, വിനോദ് കുമാര്‍, വിചിത്ര വിര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നാണ് തട്ടിക്കൊണ്ടു പോകാന്‍ ക്വട്ടേഷന്‍ ഏല്‍പ്പിച്ച വ്യക്തികളുടെ വിവരങ്ങള്‍ പുറത്ത് വന്നത്. ആണ്‍കുട്ടി സഞ്ചരിച്ചിരുന്ന ബിഎംഡബ്ലുയു വാഹനം, തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച സ്‌കോര്‍പിയോ, സ്വിഫ്റ്റ്, പള്‍സര്‍ ബൈക്ക്, മയക്കുമരുന്ന് എന്നിവ പോലീസ് കണ്ടെത്തി.

മുന്‍ കൗണ്‍സിലറുടെ മകനെയാണ് തട്ടിക്കൊണ്ടു പോയത്. കോളേജില്‍ നിന്നും കാറിന്‍ വരുന്ന സമയത്താണ് സംഘം തട്ടിക്കൊണ്ടു പോയത്. 19 വയസ്സാണ് പ്രായം. പോലീസ് വേഷത്തിലാണ് സംഘം എത്തിയത്. പോലീസിന്റെ ഇടപ്പെടന്‍ മൂലം 1 കോടി രൂപ നല്‍കിയതിന് ശേഷം ഒക്ടോബര്‍ നാലിനായിരുന്നു ആണ്‍കുട്ടിയെ വിട്ടയച്ചത്.

English summary
The Delhi Police Crime Branch cracked the kidnapping case of a teenager in which the abductors had asked for Rs 50 crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X