കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

251 രൂപയുടെ സ്മാര്‍ട്ട് ഫോണ്‍ വന്‍ തട്ടിപ്പോ? എല്ലാം മോദിയുടെ പേരില്‍...

Google Oneindia Malayalam News

ദില്ലി: ഭാരതത്തെ പൂര്‍ണമായും ബന്ധിപ്പിയ്ക്കുക, രാജ്യത്തിന്റെ വളര്‍ച്ച എല്ലാവരിലും എത്തിയ്ക്കുക- പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ ദര്‍ശനം സാധ്യമാക്കാന്‍ വേണ്ടിയാണ് 251 രൂപയ്ക്ക് മൊബൈല്‍ ഫോണ്‍ പുറത്തിറക്കുന്നത് എന്നാണ് റിങ്ങിങ് ബെല്‍സ് കമ്പനി അധികൃതര്‍ പറയുന്നത്. എന്നാല്‍ ഫ്രീഡം 251 എന്ന് പേരില്‍ പുറത്തിറക്കുന്ന ഫോണ്‍ വന്‍ തട്ടിപ്പാണെന്നാണ് ആരോപണം.

മറ്റാരുമല്ല ഈ ആരോപണം ഉന്നയിച്ചിരിയ്ക്കുന്നത്, ബിജെപി എംപിയായ കിരിത് സോമയ്യ ആണ്. വെറുതേ ഒരു ആരോപണം ഉന്നയിച്ചിരിയ്ക്കുകയല്ല, കൃത്യമായ കാര്യങ്ങളാണ് പറഞ്ഞിട്ടുള്ളത്.

അല്ലെങ്കില്‍ തന്നെ 251 രൂപയ്ക്ക് ഇങ്ങനെ ഒരു സ്മാര്‍ട്ട് ഫോണ്‍ നിര്‍മിയ്ക്കാനാകുമോ എന്ന ചോദ്യം ആദ്യമേ ഉയര്‍ന്നിട്ടുണ്ട്. എന്തുകൊണ്ട് ഫ്രീഡം 251 ഒരു തട്ടിപ്പാകുന്നു...?

വന്‍ തട്ടിപ്പ്

വന്‍ തട്ടിപ്പ്

ഫ്രീഡം 251 എന്നപേരില്‍ പുറത്തിറക്കും എന്ന് പറയുന്ന സ്മാര്‍ട്ട് ഫോണ്‍ ശുദ്ധ തട്ടിപ്പാണെന്നാണ് കിരിത് സോമയ്യ പറയുന്നത്.

കോപ്പിയടിയാണ്

കോപ്പിയടിയാണ്

ചൈനീസ് ഫോണ്‍ ആയ ആഡ്‌കോം ഐക്കണ്‍ 4 ആണ് ഫ്രീഡം 251 എന്ന പേരില്‍ റിങ്ങിങ് ബെല്‍സ് ഇന്ത്യയില്‍ വില്‍ക്കാന്‍ ശ്രമിയ്ക്കുന്നത്.

 അതിന്റെ വില

അതിന്റെ വില

ആപ്പിള്‍ ഐ ഫോണ്‍ 4 ന്റെ വ്യാജപതിപ്പായി ഇറങ്ങിയ ആഡ്‌കോം ഐക്കണ്‍ 4 ഫോണിന്റെ വില 4000 രൂപയാണ്. ആ ഫോണ്‍ എങ്ങനെ ഇന്ത്യയില്‍ 251 രൂപയ്ക്ക് വില്‍ക്കും?

തട്ടിപ്പ് കമ്പനി

തട്ടിപ്പ് കമ്പനി

റിങ്ങിങ് ബെല്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി തട്ടിപ്പ് കമ്പനിയാണ് എന്നാണ് മറ്റൊരു ആരോപണം. 2015 സെപ്റ്റംബര്‍ 16 ന് ആണ് ദില്ലി അഡ്രസ്സില്‍ ഈ കമ്പനി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വെറും ലക്ഷങ്ങള്‍ മാത്രമാണ് മൂലധനമായി കാണിച്ചിട്ടുള്ളത്.

ഒന്നുമില്ല

ഒന്നുമില്ല

കമ്പനിയുടെ പ്രമോട്ടര്‍ക്കോ ഉടമയ്‌ക്കോ മേഖലയില്‍ യാതൊരു അനുഭവ പരിചയവും ഇല്ല. കമ്പനിയ്ക്ക് ഈ പറയുന്ന തരത്തിലുള്ള ഒരു അടിസ്ഥാന സൗകര്യങ്ങളും ഇല്ല.

ഒരു സബ്‌സിഡിയും ഇല്ല

ഒരു സബ്‌സിഡിയും ഇല്ല

റിങ്ങിങ് ബെല്‍സ് എന്ന കമ്പനിയ്ക്ക് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു തരത്തിലും ഉള്ള സഹായങ്ങളോ സബ്‌സിഡികളോ ഇല്ല. പിന്നെങ്ങനെയാണ് ഇവര്‍ക്ക് ഇത്രയും ചുരുങ്ങിയ വിലയ്ക്ക് ഫോണ്‍ നല്‍കാനാവുക.

ഏറ്റവും ചുരുങ്ങിയത്

ഏറ്റവും ചുരുങ്ങിയത്

ഫ്രീഡം 251 ഫോണിന് ഉണ്ടെന്ന് പറയുന്ന സ്‌പെസിഫിക്കേഷന്‍ പ്രകാരം ഒരു ഫോണ്‍ വിപണിയിലെത്തിയ്ക്കാന്‍ ഏറ്റവും ചുരുങ്ങിയത് 3,500 രൂപയെങ്കിലും വേണ്ടി വരും എന്നാണ് മറ്റ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കള്‍ പറയുന്നത്. അതും സബ്‌സിഡിയൊക്കെ കിട്ടുകയാണെങ്കില്‍ മാത്രം.

മേക്ക് ഇന്‍ ഇന്ത്യ?

മേക്ക് ഇന്‍ ഇന്ത്യ?

കേന്ദ്ര സര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ തുടങ്ങിയ പദ്ധതികളുമായി സഹകരിച്ചാണ് ഫോണ്‍ നിര്‍മാണം എന്നായിരുന്നു തുടക്കത്തിലെ വാര്‍ത്തകള്‍. എന്നാല്‍ ഇതുമായൊന്നും ഫ്രീഡം 251 പുലബന്ധം പോലും ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Freedom 251 is a ponzi scheme: BJP MP Kirit Somaiya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X