Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫ്രീഡം 251; ഫോണ്‍ ലഭിക്കുമ്പോല്‍ പണം നല്‍കിയാല്‍മതി

ദില്ലി: ഫ്രീഡം 251 എന്ന സ്മാര്‍ട് ഫോണിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഒഴിവാക്കാനായി കമ്പനി കാഷ് ഓണ്‍ ഡെലിവറി സംവിധാനം ഏര്‍പ്പെടുത്തുന്നു. കമ്പനി പ്രസിഡന്റ് അശോക് ഛദ്ദയാണ് ഇനിമുതല്‍ ഫോണ്‍ വിതരണം ചെയ്യുമ്പോള്‍ പണം നല്‍കിയാല്‍ മതിയെന്ന പുതിയ നിയമത്തെക്കുറിച്ച് അറിയിച്ചത്.

കമ്പനി പണം വാങ്ങിയതിനുശേഷം ഉപഭോക്താക്കളെ വഞ്ചിക്കുമെന്ന വ്യാപകമായ പ്രചരണത്തെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. പണമിടപാട് കൂടുതല്‍ സുതാര്യമാകാന്‍ കാഷ് ഓണ്‍ ഡെലിവറി സംവിധാനം സഹായിക്കുമെന്ന് അശോക് ഛദ്ദ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

freedom-251

30,000 ഓര്‍ഡറുകളാണ് കമ്പനിക്ക് ആദ്യദിവസം തന്നെ ലഭിച്ചത്. പിന്നീട് കോടിക്കണക്കിന് ആളുകള്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും ആദ്യം വന്നവര്‍ക്ക് ആദ്യം എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 25 ലക്ഷത്തോളം മൊബൈല്‍ഫോണുകള്‍ വിതരണം ചെയ്യാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇതിനായി 73 കോടി രൂപയും കമ്പനി സമാഹരിച്ചിട്ടുണ്ട്.

അതിനിടെയാണ് മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ കമ്പനിയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് രംഗത്തെത്തിയത്. കോണ്‍ഗ്രസ് എംപി പ്രമോദ് തിവാരി സഹസ്രാബ്ദത്തിലെ തട്ടിപ്പാണ് ഫ്രീഡം 251 എന്നാണ് വിശേഷിപ്പിച്ചത്. ഇത്തരം പ്രസ്താവനകള്‍ കമ്പനിയുടെ നിലനില്‍പിനെ ബാധിക്കുമെന്നുകണ്ടാണ് കാഷ് ഓണ്‍ ഡെലിവറി നടപ്പാക്കാന്‍ തീരുമാനിച്ചതെന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+