ഫ്രീഡം 251 വിതരണം തുടങ്ങി, നിങ്ങള്‍ക്കും കിട്ടിയോ?
ദില്ലി: വിവാദങ്ങള്‍ക്കൊടുവില്‍ ഫ്രീഡം 251 വിതരണം ആരംഭിച്ചു. ജൂണ്‍ 30 ന് വിതരണം ആരംഭിക്കുമെന്ന് പറഞ്ഞിരുന്ന ഫോണ്‍ ജൂലൈ 8 നാണ് വിപണിയില്‍ എത്തിക്കാന്‍ സാധിച്ചത്.
അഞ്ച് സംസ്ഥാനങ്ങളിലേക്കാണ് ഏറ്റവും വിലകുറഞ്ഞ ഫോണ്‍ ആദ്യഘട്ടത്തില്‍ എത്തിക്കുന്നത്. 5000 ഹാന്‍സെറ്റുകളാണ് ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി 2240 ഫോണുകള്‍ കൊറിയര്‍ വഴി വിതരണം ആരംഭിച്ചു. ഹരിയാനയിലേക്ക് 390. വെസ്റ്റ് ബംഗാളിലേക്ക് 540, ഹിമാചല്‍ പ്രദേശിലേക്ക് 605, ബീഹാറിലേക്ക് 484, ഉത്തരാഖണ്ഡിലേക്ക് 221 എന്നിങ്ങനെയാണ് വിതരണത്തിന്റെ കണക്കുകള്‍.

ഫോണ്‍ വിതരണത്തിന് ഒരുങ്ങിയ വാര്‍ത്ത കമ്പനി സിഇഒ മോഹിത് ഗോയലാണ് പറഞ്ഞത്. കമ്പനിയ്ക്ക് നഷ്ടമായതിനാലാണ് വിതരണം വൈകിപ്പിക്കുന്നത് എന്ന് മോഹിത് അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിക്കുമെന്നും പറഞ്ഞിരുന്നു.
കമ്പനി അവകാശപ്പെട്ടിരുന്ന എല്ലാ ഫീച്ചറുകളും ഉള്‍പ്പെടുന്ന ഫോണാണ് കമ്പനി ഇറക്കുന്നത്. 140- 150 രൂപ വരെ ഫോണ്‍ നിര്‍മ്മാണത്തിനായി കമ്പനിയ്ക്ക് നഷ്ടം സംഭവിക്കുന്നുണ്ട്. തായ് വാനില്‍ നിന്നാണ് ഫോണിന്റെ ഭാഗങ്ങള്‍ ഉറക്കുമതി ചെയ്യുന്നത്.












Click it and Unblock the Notifications