Get Updates
Get notified of breaking news, exclusive insights, and must-see stories!

251 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണ്‍... ആളുകള്‍ തള്ളിക്കയറി, വില്‍പന നിലച്ചു!!!

ദില്ലി: 251 രൂപയ്ക്ക് ഒരു സ്മാര്‍ട്ട് ഫോണ്‍ കിട്ടുക എന്ന് വച്ചാല്‍ ചില്ലറ കാര്യമാണോ? റിങ്ങിങ് ബെല്‍സ് എന്ന ഇന്ത്യന്‍ കമ്പനി അത്തരം ഒരു സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കുന്നതിനായി കാത്തിരിയ്ക്കുകയായിരുന്നു ഉപഭോക്താക്കള്‍.

ഫെബ്രുവരി 18 ന് രാവിലെ ആറ് മണിയ്ക്കാണ് ഫോണിന്റെ വില്‍പന തുടങ്ങിയത്. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം... കുറച്ച് സമയം കഴിഞ്ഞപ്പോഴേയ്ക്കും എല്ലാ പ്രതീക്ഷകളും തകര്‍ന്നു. കാരണം ആളുകള്‍ തള്ളിക്കയറിയപ്പോള്‍ വെബ്‌സൈറ്റ് തന്നെ ഡൗണ്‍ ആയിപ്പോയി.

ഓണ്‍ലനൈില്‍ മാത്രമായിരുന്നു വില്‍പന. എന്തായാലും കമ്പനി അധികൃതര്‍ തങ്ങളുടെ ഉപഭോക്താക്കളെ നിരുത്സാഹപ്പെടുത്താന്‍ തയ്യാറല്ല.

 ഫ്രീഡം 251

ഫ്രീഡം 251

ഫ്രാഡം 251 എന്നാണ് 251 രൂപ മാത്രം വിലയുള്ള ഇന്ത്യന്‍ നിര്‍മിത സ്മാര്‍ട്ട് ഫോണിന്റെ വില. കഴിഞ്ഞ ദിവസം ആണ് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ ഫോണ്‍ ലോഞ്ച് ചെയ്തത്.

 കാത്തിരിപ്പ്

കാത്തിരിപ്പ്

ഇത്രയും വിലകുറഞ്ഞ ഒരു സ്മാര്‍ട്ട് ഫോണ്‍ വരുമ്പോള്‍ ഉപഭോക്താക്കള്‍ വെറുതേയിരിയ്ക്കുമോ? ഫോണിന് വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിച്ചത് ഫെബ്രുവരി 18ന് രാവിലെ ആറ് മണിയ്ക്കായിരുന്നു.

തള്ളിക്കയറ്റം

തള്ളിക്കയറ്റം

തുടക്കത്തില്‍ വെബ്‌സൈറ്റിലൂടെ ഫോണ്‍ വാങ്ങാന്‍ ശ്രമിച്ചവര്‍ക്കൊക്കെ കാര്യം നടന്നു. എന്നാല്‍ അല്‍പസമയം കഴിഞ്ഞതോടെ ആളുകളുടെ തള്ളിക്കയറ്റം ആയിരുന്നു.

വെബ്‌സൈറ്റ് ഡൗണ്‍

വെബ്‌സൈറ്റ് ഡൗണ്‍

ഒരേ സമയം ലക്ഷക്കണക്കിന് ആളുകള്‍ ഫോണ്‍ വാങ്ങുന്നതിനായി വെബ്‌സൈറ്റില്‍ എത്തിയതോടെ വെബ്‌സൈറ്റ് ഡൗണ്‍ ആയി. സെക്കന്റില്‍ ആറ് ലക്ഷം പേരാണത്രെ ഫോണ്‍ വാങ്ങുന്നതിനായി സൈറ്റില്‍ എത്തിയത്.

24 മണിക്കൂര്‍

24 മണിക്കൂര്‍

24 മണിക്കൂറിനുള്ളില്‍ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാം എന്നാണ് ഇപ്പോള്‍ കമ്പനി അവരുടെ വെബ്‌സൈറ്റില്‍ നല്‍കുന്ന വിശദീകരണം.

എങ്ങനെ വാങ്ങാം?

എങ്ങനെ വാങ്ങാം?

എങ്ങനെയാണ് 251 രൂപയുടെ ഈ സ്മാര്‍ട്ട് ഫോണ്‍ വാങ്ങുക? freedom251.com എന്ന വെബ്‌സൈറ്റില്‍ പോയാല്‍ മതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+