വേദിയില്‍ മുഖം മറച്ച് എആര്‍ റഹ്മാന്റെ മകള്‍! കത്തിക്കയറി സോഷ്യല്‍ മീഡിയ!
സംഗീത സംവിധായകന് എആര്‍ റഹ്മാനും മകള്‍ ഖദീജയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. പൊതുപരിപാടിക്കിടെ മുഖം മറച്ച് ബുര്‍ഖ ധരിച്ചെത്തിയ ഖദീജയെ സോഷ്യല്‍ മീഡിയ ആഞ്ഞ് വിമര്‍ശിക്കുകയാണ്. റഹ്മാന്റെ മകളില്‍ നിന്ന് ഇത്തരത്തില്‍ ഒരു കാര്യം പ്രതീക്ഷിച്ചില്ലെന്നാണ് ചിലര്‍ വിമര്‍ശനമുയര്‍ത്തിയത്.
ലോകം അറിയപ്പെടുന്ന ഒരു കലാകാരന്റെ മകള്‍ ഇത്രയും യാഥാസ്ഥിതിക നിലപാട് വെച്ച് പുലര്ത്തരുതെന്നായി ചിലര്‍.വിമര്‍ശനങ്ങള്‍ അതിരുകടന്നതോടെ ചുട്ട മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് റഹ്മമാന്.

വാര്‍ശിക പരിപാടിക്ക്
സ്ലളം ഡോഗ് മില്യണയര്‍ എന്ന ചിത്രത്തിന്റെ 10ാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന പരിപാടിക്കിടെയായുരുന്നു റഹ്മാന്റെ മകള്‍ മുഖം മറിച്ച് വേദിയില്‍ എത്തിയത്. ഒരു കറുത്ത സാരിക്കൊപ്പം മുഖം മറിച്ചാണ് ഖദീജ വേദിയില്‍ എത്തിയത്.

കത്തികയറി സോഷ്യല്‍ മീഡിയ
വേദിയില്‍ റഹ്മാനൊപ്പം നിന്ന് ഖദീജ സംസാരിക്കുകയും ചെയ്തു. എന്നാല്‍ ലോകം അറിയപ്പെടുന്ന കലാകാരന്റെ മകള്‍ ഇത്തരത്തില്‍ വസ്ത്രം ധരിച്ചതിനെതിരെ സോഷ്യല്‍ മീഡിയ കത്തി കയറി.

മറുപടിയുമായി റഹ്മാന്
എന്നാല്‍ ഇത്തരം വിമര്‍ശനങ്ങള്‍ക്ക് ചുട്ടമറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് റഹ്മാന്. തന്റെ കുടുംബത്തിന്റെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്താണ് റഹ്മാന് വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത്.

#freedomtochoose
നിത അംബാനിക്കൊപ്പം റഹ്മാന്റെ ഭാര്യയും രണ്ട് മക്കളും നില്‍ക്കുന്നതാണ് ചിത്രത്തില്‍.#freedomtochoose എന്ന ഹാഷ് ടാഗോടെയാണ് റഹ്മാന് ചിത്രം ഷെയര്‍ ചെയ്തത്.

ഭാര്യയും പെണ്മക്കളും
ചിത്രത്തില്‍ റഹ്മാന്റെ ഭാര്യ മതാചാര പ്രകാരം തല മറച്ചിട്ടുണ്ട്. അതേസമയം മകള്‍ റഹീമ മതാചാരങ്ങള്‍ ഒന്നുമില്ലാതെ സാധാരണ രീതിയിലാണ് വസ്ത്രം ധരിച്ചിരിക്കുന്നത്. എന്നാല്‍ ഖദീജ ചിത്രത്തില്‍ കണ്ണ് മാത്രം മനസിലാകുന്ന തരത്തില്‍ കറുത്ത ബുര്‍ഖയാണ് ധരിച്ചിരിക്കുന്നത്.

ഖദീജയും
സംഭവത്തില്‍ വിശദീകരണവുമായി ഖദീജയും പിന്നീട് രംഗത്തെത്തി. ആരുടേയും നിര്‍ബന്ധ പ്രകാരമല്ല താന്‍ ബുര്‍ഖ ധരിച്ചതെന്നും ബുര്‍ഖ ധരിക്കാന്‍ തന്റെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഖദീജ വിശദീകരിച്ചു.

തിരഞ്ഞെടുപ്പ്
ബുര്‍ഖ തന്റെ തിരഞ്ഞെടുപ്പാണ്. തനിക്ക് തന്റെ സ്വാതന്ത്ര്യങ്ങളെ കുറിച്ച് നല്ല ബോധ്യമുണ്ട്. എല്ലാവര്ക്കും അവരുടെ വസ്ത്രം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതാണ് താന്‍ ചെയ്തത്. സാഹചര്യം മനസിലാക്കിാതെ അനാവശ്യമായി പ്രതികരിക്കരുതെന്നും ഖദീജ തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
-
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ












Click it and Unblock the Notifications