• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വല്ലാത്തൊരു ജാതി തന്നെ; മുക്കാല്‍ നൂറ്റാണ്ടായിട്ടും മാറാത്ത ജാതിചിന്ത

ഇന്ത്യ 74 ാം 'സ്വാതന്ത്യ'ദിനാഘോഷത്തിനൊരുങ്ങുകയാണ്. ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് രാജ്യം സ്വതന്ത്യമായതിന്റെ 74 ാം വര്‍ഷം. ഒരു ദീര്‍ഘ കാലയാളവാണിത്. കൊളോണിയല്‍ അധിനിവേശത്തില്‍ നിന്നും ഒരു ജനത സ്വതന്ത്രമായതില്‍ പിന്നെയുള്ള കാലഘട്ടം. എന്നാല്‍ സ്വാതന്ത്യം നേടി ഇരുപതാം നൂറ്റാണ്ടില്‍ എത്തുമ്പോഴും ഓരോ ഇന്ത്യന്‍ പൗരനും പൂര്‍ണ്ണമായ സ്വാതന്ത്യം ആഘോഷിക്കുന്നുവെന്ന് സമ്മതിച്ച് തരാന്‍ എനിക്ക് കഴിയുന്നില്ല. അതില്‍ ഞാന്‍ മുന്നോട്ട് വെക്കുന്നതില്‍ ഒരു വാദം ഇവിടെ വേരുപിടിച്ച ജാതി ചിന്തകള്‍ തന്നെയാണ്.

ഒരു ഭ്രൂണം അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഉടലെടുക്കുന്നത് മുതല്‍ സമൂഹം അവന്റെ ജാതി നിശ്ചയിക്കും. പിന്നീട് അവന്‍/ അവള്‍ ആ കെട്ടിനുള്ളില്‍ ജീവിക്കാന്‍ ബാധ്യസ്ഥനാവുകയാണ്. അല്ലെങ്കില്‍ ജാതി സമൂഹം അവന്റെ മേല്‍ അത് കല്‍പ്പിച്ചു കൊടുക്കുകയാണ്. ശേഷം ഒരുവന്‍ ബ്രാഹ്മണനാവുന്നു, പുലയനാവുന്നു, ശൂദ്രനാവുന്നു...അങ്ങനെ അങ്ങനെ...

'ഒരു മനുഷ്യന്‍ ജന്മനാ അടിമയല്ല. അതൊരു ബലാത്കാരമാണ്. അതില്‍ നിന്നും അവന് ഓടി രക്ഷപ്പെടാം.' മുമ്പ് എവിടെയോ വായിച്ചതാണിത്. പക്ഷേ ജാതി വ്യവസ്ഥയില്‍ ഒരു കീഴ്ജാതിക്കാരന് അവന്റെ കീഴാളത്വത്തില്‍നിന്ന് മോചനം സാധ്യമാകുന്നില്ലായെന്നിടത്താണ് ഇതിന്റെ അപകടത്തെക്കുറിച്ച് ബോധവാനാകേണ്ടത്.

cmsvideo
  OXFORD വാക്‌സിന്‍ നവംബറില്‍ ഇന്ത്യയിലെത്തും | Oneindia Malayalam

  സമൂഹത്തില്‍ നിന്നും ജാതി വ്യവസ്ഥയെ പൂര്‍ണ്ണമായും ഉന്മൂലനം ചെയ്തുവെന്ന് സ്ഥാപിക്കുന്നതിനായി പുരോഗനമെന്ന് പറയുന്ന പല ആശയങ്ങളും നാം മുന്നോട്ട് വെക്കുന്നുണ്ട്. എന്നാല്‍ അത്തരമൊരു സമൂഹത്തിലാണ് ജാതിയുടെ പേരില്‍ കൊലപാതകങ്ങള്‍ നടക്കുന്നത്, ബലാത്സംഗം നടക്കുന്നത്, പൗരത്വം നഷ്ടപ്പെടുന്നത്. മതില്‍ കെട്ടി അകറ്റി നിര്‍ത്തപ്പെടുന്നത്. ഇവിടെ നമ്മുടെ ജാതിയില്ലാ സമവാക്യങ്ങള്‍ പൊളിഞ്ഞു പോവുകയാണ്. സമത്വം എന്ന അവകാശം നിഷേധിക്കപ്പെടുകയാണ്.

  ജാതി അഭിമാനം സംരക്ഷിക്കാന്‍ സവര്‍ണര്‍ നടപ്പിലാക്കുന്ന ജാതികൊലപാതകം വിപണിവല്‍ക്കരിക്കപ്പെട്ടുവെന്നായിരുന്നു ഹൈദരാബാദ് കേന്ദ്രസര്‍വ്വകലാശാലയില്‍ ജാതി കൊല ചെയ്യപ്പെട്ട രോഹിത് വെമുലയുടെ അമ്മ രാധിക വെമുല എറണാകുളത്ത് വെച്ച് പറഞ്ഞത്. തെലങ്കാനയില്‍ പ്രണയ വിവാഹം ചെയ്തതിന്റെ പേരില്‍ കൊലകത്തിക്കിരയാവേണ്ടി വന്ന പ്രണയിനെ നമുക്കറിയാം. സവര്‍ണ വിഭാഗത്തില്‍പ്പെട്ട അമൃതയെന്ന യുവതി ദളിത് ക്രിസ്ത്യന്‍ യുവാവായ പ്രണയിനെ വിവാഹം കഴിക്കുകയായിരുന്നു. എന്നല്‍ പ്രണയിനെ അമൃതയുടെ പിതാവിന്റെ നിര്‍ദേശ പ്രകാരം ഗുണ്ടാസംഘം കൊന്നു. അവിടെ പ്രണയ്ക്കും അമൃതക്കും ബാധ്യതയാവുന്നത് സമൂഹം അവരുടെ മേല്‍കെട്ടിവെച്ച മതമായിരുന്നു. ഇത് ഉത്തരേന്ത്യയില്‍ മാത്രം നടക്കുന്ന കാര്യമില്ല. ഇവിടെ കെവിന്‍ എന്ന യുവാവിനേയും കൊന്നത് ജാതിവെറി പിടിച്ച മനുഷ്യന്‍ തന്നെ. കൗസല്യയേയും ശങ്കറിന്റേയും പ്രണയത്തേയും തൂക്കിയത് ജാതികോല്‍ കൊണ്ട് തന്നെ ഇങ്ങനെ എണ്ണിയാല്‍ ഒതുങ്ങുന്നതല്ല രാജ്യത്തെ ദുരഭിമാന കൊലകള്‍.

  English summary
  freedom from pandemic, Casteism In India is not disappeared even after seven decades
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X